|    Oct 19 Thu, 2017 2:45 pm
FLASH NEWS

കൂടുതല്‍ പഴം-പച്ചക്കറികള്‍ ഉല്‍പാദിപ്പിക്കാന്‍ കര്‍ഷകര്‍ തയ്യാറാവണം: എംഎല്‍എ

Published : 15th July 2017 | Posted By: fsq

 

ചെറുതോണി: വരുമാന മാര്‍ഗമായി നാണ്യവിളകള്‍ കൃഷിചെയ്യുന്നതു പോലെ പഴം-പച്ചക്കറിവര്‍ഗ്ഗങ്ങളും ഉല്‍പ്പാദിപ്പിക്കുന്നതിന് കൂടുതല്‍ കര്‍ഷകര്‍ തയ്യാറാകമെന്ന് റോഷി അഗസ്റ്റിന്‍ എം.എല്‍.എ പറഞ്ഞു. കുടുംബശ്രീ ഇടുക്കി ജില്ലാ മിഷന്‍ കഞ്ഞിക്കുഴിയില്‍ നടത്തിയ പച്ചക്കറിത്തൈ വിതരണോദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. ചീര, വഴുതന, ചീനി, കാബേജ്, കോളിഫഌവര്‍, തക്കാളി, ബീന്‍സ് തുടങ്ങിയ ഏഴായിരത്തഞ്ഞൂറോളം പച്ചക്കറി വിത്തുകളാണ് കഞ്ഞിക്കുഴി പഞ്ചായത്തില്‍ വിതരണംചെയ്തത്.  കുടുംബശ്രീ പോലുള്ള സംരംഭങ്ങള്‍ പഞ്ചായത്ത്തലത്തില്‍ പഴം-പച്ചക്കറിഉല്‍പ്പന്നങ്ങളുടെ സംഭരണവും വിപണനവുമായി മുന്നോട്ടിറങ്ങണമെന്നും ഇത്തരം സംരംഭങ്ങള്‍ക്ക് പലിശരഹിതവായ്പകള്‍ ലഭ്യമാക്കുന്നതിന് ധനകാര്യസ്ഥാപനങ്ങള്‍ തയ്യാറാകണമെന്നുംഎം.എല്‍.എ പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് ഷീബാ ജയന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ വൈസ് പ്രസിഡന്റ് സജീവന്‍ തേനിയ്ക്കാക്കുടി, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ജോസ്ഊരക്കാട്ടി ല്‍, പുഷ്പ ഗോപി, ജോഷ്വദേവസ്യ, സന്തോഷ്‌കുമാര്‍, പ്രദീപ് കുമാര്‍, റാണിഷാജി, രാജേശ്വരി രാജന്‍, ജിന്‍സി തോമസ്, ബിന്ദു അഭയന്‍, സി.ഡി.എസ്‌ചെയര്‍പേഴ്‌സണ്‍ പൊന്നമ്മ കുട്ടപ്പന്‍, ജില്ലാ കുടുംബശ്രീ കണ്‍സള്‍ട്ടന്റുമാരായ ബിബിന്‍, ജിജോ സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക