|    Sep 26 Tue, 2017 2:12 am
FLASH NEWS

കൂടുണ്ടാക്കാന്‍ കാക്ക കൊണ്ടുപോയ കമ്പി വീണ് വൈദ്യുതിലൈനില്‍ തീപടര്‍ന്നു

Published : 9th November 2016 | Posted By: SMR

തൊടുപുഴ: വൈദ്യൂതി പോസ്റ്റില്‍ തീപടര്‍ന്നു.ഒഴിവായത് വന്‍ അപകടം.തൊടുപുഴ-പാല റൂട്ടില്‍ ജെമിനി ടൂറിസ്റ്റ് ഹോമിനു സമീപമുളള തേക്ക് പോസ്റ്റില്‍ സ്ഥാപിച്ചിരുന്ന ക്രോസ് ആംപിനാണ് തീപ്പിടിച്ചത്.സമീപത്തുകൂടെ കടന്നുപോകുന്ന 11 കെവിലൈനില്‍ കാക്ക കൂട് നിര്‍മ്മിക്കുന്നുണ്ടായിരുന്നു. ഇതിനായി കാക്ക കൊണ്ടുപോയ കമ്പിക്കഷ്ണം 11കെവിയുടെ മുകളിലേക്ക് വീണതാണ് തീപ്പിടിക്കാന്‍ കാരണമായത്.പോസ്റ്റിനു മറ്റൊരു സ്‌റ്റേ കമ്പി മാറി ഇടുന്നതിനിടെയാണ് പോസ്റ്റിനു മുകള്‍ തീകത്തിയത്.ഇതോടെ സമീപത്ത് നിന്നിരുന്ന കെഎസ്ഇബി ജീവനക്കാരും പരിഭ്രാന്തരായി.ഉടന്‍ തന്നെ  11കെവിയിലെ വൈദ്യൂതിബന്ധം കെഎസ്ഇബി അധികൃതര്‍ വിച്ഛേദിച്ചു.ഇതിനുശേഷം തൊടുപുഴ ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്.ഇന്നലെ ഉച്ചകഴിഞ്ഞ് 2.15നാണ് സംഭവം.സമീപത്ത് നിരവധി കടകളും കെട്ടിടങ്ങളുമാണുള്ളത്.തീ പടരുന്നത് കണ്ട് സമീപവാസികളും പരിഭ്രാന്തിയിലായി.ഫയര്‍ഫോഴ്‌സ് എത്തി തീയണച്ചശേഷം തകരാര്‍ പരിഹരിച്ച് വൈദ്യുതി ബന്ധം പുനസ്ഥാപിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക