|    Aug 17 Thu, 2017 11:05 pm
FLASH NEWS

കൂടിയ തുക ടെന്‍ഡര്‍ വച്ച ആള്‍ക്ക് ജില്ലാ ആശുപത്രി കാന്റീന്‍ നല്‍കുന്നില്ലെന്ന് ആക്ഷേപം

Published : 12th August 2017 | Posted By: fsq

 

ചെറുതോണി: ജില്ലാ ആശുപത്രിയുടെ കാന്റീന്‍ നടത്തുന്നതിന് ഏറ്റവും കൂടിയ തുകയ്ക്ക് ടെന്‍ഡര്‍ വച്ചയാളെ ഒഴിവാക്കി ഇപ്പോഴത്തെ നടത്തിപ്പുകാരനു തന്നെ നല്‍കാന്‍ നീക്കം. ആശുപത്രി വികസന സമിതിയുടെ തീരുമാനം വിവാദമായതോടെ കലക്ടര്‍ അടുത്ത എച്ച്.ഡി.സിയില്‍ തീരുമാനമെടുക്കുന്നതിനായി മാറ്റി. 2017-18 കാലയളവില്‍ ജില്ലാ ആശുപത്രിയോടനുബന്ധിച്ചുളള കാന്റീന്‍ നടത്തുന്നതിന് ജില്ലാ കളക്ടറുടെ ഉത്തരവനുസരിച്ച് ആശുപത്രി സൂപ്രണ്ടാണ് ടെന്‍ഡര്‍ ക്ഷണിച്ചത്. ആറു ടെന്‍ഡറുകളാണ് ലഭിച്ചത്. കഞ്ഞിക്കുഴി സ്വദേശി മൂളയില്‍ ജമാല്‍ 43333 രൂപ പ്രതിമാസ വാടക നല്‍കി കാന്റീന്‍ നടത്തുന്നതിനു തയ്യാറാണെന്നു കാണിച്ച് നല്‍കിയ ടെന്‍ഡറാണ് ഏറ്റവും കൂടിയ തുകയ്ക്ക് ലഭിച്ചത്. നിലവിലുളള നടത്തിപ്പുകാരനെ കൂടാതെ കാല്‍വരിമൗണ്ട് പാറച്ചാലില്‍ വിശ്വംഭരന്‍, നാരകക്കാനം പാലപ്പെട്ട ഷീല എന്നിവരാണ് ഏറ്റവും കുറഞ്ഞ തുകയായ 10000 രൂപ ടെന്‍ഡറില്‍ കാണിച്ചിരുന്നത്. കഴിഞ്ഞ 12 ന് കൂടിയ എച്ച്.എം.സി യോഗം ജില്ലാകളക്ടര്‍ ക്ഷണിച്ച ടെന്‍ഡര്‍ കാന്‍സല്‍ ചെയ്ത് ഇപ്പോള്‍ കാന്റീന്‍ നടത്തിക്കൊണ്ടിരിക്കുന്നയാള്‍ക്ക് നല്‍കാന്‍ തീരുമാനമെടുക്കുകയായിരുന്നു. നിലവിലുളള പ്രതിമാസ വാടകയുടെ കൂടെ 10 ശതമാനം തുക വര്‍ദ്ധിപ്പിച്ച് 11550 രൂപയ്ക്ക് നല്‍കാനാണു തീരുമാനം നിയമപ്രകാരം ടെന്‍ഡറില്‍ പറഞ്ഞിരിക്കുന്ന വ്യവസ്ഥപ്രകാരം കളക്ടറോ ഹോസ്പിറ്റല്‍ ഡെവലപ്‌മെന്റ് കമ്മറ്റിയോ ആണ് ഇതുസംബന്ധിച്ച് അന്തിമതീരുമാനമെടുക്കേണ്ടത്. ഇടുക്കി ഗവ.മെഡിക്കല്‍ കോളേജാണെന്ന ഉത്തരവ് നിലനില്‍ക്കുന്നതുകൊണ്ട് തീരുമാനമെടുക്കേണ്ടത് കളക്ടറാണ്. കാന്റീന്‍ എടുത്തു നടത്തുന്നതിന് സ്വന്തം നിലയില്‍ സൗകര്യം വര്‍ധിപ്പിക്കുന്നതിന് അനുവാദമില്ലെങ്കിലും മുന്‍കരാറുകാരന്‍ സൗകര്യങ്ങള്‍ കൂട്ടിയെടുത്തതായി പറയുന്നു. കൂടിയ തുകയുടെ ടെന്‍ഡര്‍ ഒഴിവാക്കി 30000 രൂപ കുറച്ച് ടെന്‍ഡര്‍ നല്‍കുന്നതിനാണ് ആശുപത്രി വികസന സമിതി തീരുമാനമെടുത്തിരിക്കുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക