|    May 24 Wed, 2017 9:16 pm
FLASH NEWS

കൂടിക്കാഴ്ചയില്‍ രാഷ്ട്രീയമില്ല: ജോസ് കെ മാണി

Published : 2nd February 2016 | Posted By: SMR

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിമാരുമായി ഡല്‍ഹിയില്‍ നടത്തിയ ചര്‍ച്ചകളില്‍ രാഷ്ട്രീയമില്ലെന്നും കര്‍ഷകരുടെ താല്‍പര്യം മാത്രമേയുള്ളൂവെന്നും ജോസ് കെ മാണി. വാണിജ്യമന്ത്രി നിര്‍മല സീതാരാമന്‍, ആരോഗ്യമന്ത്രിയും കേരളത്തിന്റെ ചുമതലയുള്ള ബിജെപി നേതാവുമായ ജെ പി നദ്ദ എന്നിവരുമായാണ് ജോസ് കെ മാണി കൂടിക്കാഴ്ച നടത്തിയത്.
റബര്‍ പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്ര ഇടപെടല്‍ ആവശ്യപ്പെട്ട് ജനുവരി 18 മുതല്‍ കോട്ടയത്ത് നടന്ന നിരാഹാര സമരത്തിനിടെ കേന്ദ്ര ആരോഗ്യമന്ത്രി ഇടപെട്ട് പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന് ഉറപ്പു നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ജെ പി നദ്ദയെ കണ്ടതെന്ന് ജോസ് കെ മാണി പറഞ്ഞു. അമിത്ഷാ കോട്ടയത്തെത്തുമ്പോള്‍ കാണണം എന്ന് തീരുമാനിച്ചിട്ടില്ല. റബറുമായി ബന്ധപ്പെട്ട് യുപിഎ സര്‍ക്കാരിന്റെ കാലത്ത് എടുത്ത തീരുമാനങ്ങളില്‍ കേരളാ കോണ്‍ഗ്രസ്സിന് എതിര്‍പ്പുണ്ടായിരുന്നു. ഇപ്പോള്‍ ബിജെപി സര്‍ക്കാര്‍ നയങ്ങളില്‍ ചിലതിനോടും എതിര്‍പ്പുണ്ട്. റബര്‍ കര്‍ഷകരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് ഏതറ്റം വരെയും പോവുമെന്നും ജോസ് കെ മാണി പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day