|    Jan 20 Fri, 2017 5:10 am
FLASH NEWS

കൂടാംപൊയില്‍ കുടിവെള്ള പദ്ധതി; വാട്ടര്‍ അതോറിറ്റി ആറര ലക്ഷം തിരിച്ചടച്ചു

Published : 13th October 2016 | Posted By: Abbasali tf

മുക്കം:കാരശ്ശേരി ഗ്രാമപ്പഞ്ചായത്തിലെ കൂടാംപൊയില്‍ കുടിവെള്ള പദ്ധതി പ്രവര്‍ത്തനങ്ങള്‍ നടത്തിയ വാട്ടര്‍ അതോറിറ്റി 604000 രൂപ പഞ്ചായത്ത് ഭരണസമിതിക്ക് തിരിച്ചുനല്‍കി. നേരത്തെ പദ്ധതിയുടെ എസ്റ്റിമേറ്റ്, ബില്‍ ബുക്ക്, മെഷര്‍മെന്റ് ബുക്ക് എന്നിവ നിരവധി തവണ പഞ്ചായത്ത് ആവശ്യപ്പെട്ടിരുന്നെങ്കിലും വാട്ടര്‍ അതോറിറ്റി അത് നല്‍കിയിരുന്നില്ല. എന്നാല്‍, വിജിലന്‍സ് അന്വേഷണത്തിന് ഭരണസമിതി ശുപാര്‍ശ ചെയ്ത് മൂന്നു ദിവസത്തിനകമാണ് തുക തിരിച്ചടച്ചത്. വര്‍ഷങ്ങളായി ഈ തുക വാട്ടര്‍ അതോറിറ്റി കൈവശം വെച്ചിരിക്കുകയായിരുന്നെന്ന് ഗ്രാമ പ്പഞ്ചായത്ത് പ്രസിഡന്റ് വി കെ വിനോദ് പറഞ്ഞു. പഞ്ചായത്തിലെ 11,17 വാര്‍ഡുകള്‍ക്കായി നടത്തിയ കുടിവെള്ള പദ്ധതിയില്‍ 27.5 ലക്ഷം രൂപയുടെ ക്രമക്കേടാണ് ഓഡിറ്റ്‌വിഭാഗം കണ്ടെത്തിയിരുന്നത്. 2008ല്‍ പ്രസിഡന്റായിരുന്ന വി കെ വിനോദിന്റെ നേതൃത്വത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ കിണറാണ് പദ്ധതിക്കായി ഉപയോഗിച്ചത്. ഇതിനു മുകളില്‍ കോണ്‍ക്രീറ്റ് ചെയ്ത് പമ്പ് ഹൗസ്സ് നിര്‍മിക്കുകയും 45750 രൂപയുടെ അഞ്ച് എച്ച്പി മോട്ടറും കിണറില്‍ നിന്ന് 300 മീറ്റര്‍ അകലെ 71000 രൂപ വില വരുന്ന 10000 ലിറ്ററിന്റെ രണ്ട് പ്ലാസ്റ്റിക് ടാങ്കുമാണ് സ്ഥാപിച്ചത്. പൈപ്പ് ലൈന്‍ സ്ഥാപിക്കാന്‍ ഗുണഭോക്താക്കളില്‍ നിന്നും പണം പിരിക്കുകയും ചെയ്തിരുന്നു. എസ്‌സി ഫണ്ട് വിനിയോഗിക്കാന്‍ 51ശതമാനം എസ്‌സി ഗുണഭോക്താള്‍ ഉണ്ടാവണമെന്നിരിക്കെ ഇതില്ലാതെ എസ് സി ഫണ്ട് ദുര്‍ വിനിയോഗം ചെയ്യുകയാണ് ചെയ്തതെന്നും ഭരണ സമിതി കണ്ടത്തിയിരുന്നു. ക്രമക്കേട് കണ്ടത്തിയ സഹചര്യത്തില്‍ വിജിലന്‍സ് അന്വേഷണനത്തിന് സംസ്ഥാന സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യാന്‍ പ്രസിഡന്റ് വി കെ വിനോദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഭരണസമിതി യോഗം തീരുമാനിക്കുകയായിരുന്നു. എന്നാല്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട നടപടിക്കെതിരെ മുന്‍ പഞ്ചായത്ത് ഭരണസമിതി രംഗത്ത് വന്നത് അന്വേഷണം അവരിലേക്ക് എത്തുമെന്ന് ഭയന്നാണന്നും വി കെ വിനോദ് പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക