|    Jun 19 Tue, 2018 12:54 am

കൂടാംപൊയില്‍ കുടിവെള്ളപദ്ധതി:അഴിമതി ആരോപണം പച്ചക്കള്ളമെന്ന്

Published : 1st October 2016 | Posted By: Abbasali tf

മുക്കം: കാരശേരി ഗ്രാമപ്പഞ്ചായത്തിലെ 17, 11 വാര്‍ഡുകളിലെ ഹരിജനങ്ങള്‍ അടക്കമുള്ള നാല്‍പത് കുടുംബങ്ങള്‍ക്ക് കുടിവെള്ളം ലഭ്യമാക്കുന്നതിനായി യുഡിഎഫ് ഭരണകാലത്ത് നടപ്പാക്കിയ കൂടാംപൊയില്‍ കുടിവെള്ള പദ്ധതിയുടെ പേരില്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഉന്നയിച്ച അഴിമതി ആരോപണം അടിസ്ഥാന രഹിതമാണെന്ന്്്്  മൂന്‍ ഭരണ സമിതി പ്രസിഡന്റ്്, വൈസ് പ്രസിഡന്റുമാര്‍ എന്നിവര്‍ വ്യക്തമാക്കി. 39,50,000 രൂപയുടെ സാങ്കേതികാനുമതി നേടിയ പദ്ധതിയുടെ നിര്‍വ്വഹണ ഏജന്‍സി കേരള വാട്ടര്‍ അതോറിറ്റിയായിരുന്നു.  അഴിമതിയുളളതായി ഓഡിറ്റിങില്‍ കണ്ടെത്തിയിട്ടില്ല.പ്രവൃത്തി പൂര്‍ത്തീകരിച്ചത് സംബന്ധിച്ച വിശദാംശം, വാട്ടര്‍ അതോറിറ്റിയുടെ വിനിയോഗ സാക്ഷ്യപത്രം എന്നിവ ഹാജരാക്കണമെന്ന്  ആവശ്യപ്പെടുകയാണുണ്ടായത്. അത് നല്‍കേണ്ടത് വാട്ടര്‍ അതോറിറ്റിയാണ്.  വിനിയോഗ സാക്ഷ്യപത്രം പൂര്‍ത്തിയായിട്ടുണ്ടെന്നും ഫണ്ട് മുഴുവന്‍ ചെലവായിട്ടില്ലെന്നും വാട്ടര്‍ അതോറിറ്റിയുമായി ബന്ധപ്പെട്ടപ്പോള്‍ അറിയാനായെന്നും മുന്‍ പ്രസിഡന്റ്‌റീന പ്രകാശ്, മുന്‍ വൈസ് പ്രസിഡന്റുമാരായ എം.ടി.അഷ്‌റഫ് , എംടി സെയ്ദ് ഫസല്‍ എന്നിവര്‍ പറഞ്ഞു.പദ്ധതി പൂര്‍ത്തിയായി  പത്ത് മാസം പിന്നിട്ടിട്ടും പ്രദേശവാസികള്‍ക്ക് തുറന്നു കൊടുക്കാത്ത ഗ്രാമ പ്പഞ്ചായത്തിന്റെ ജനവിരുദ്ധ നിലപാടില്‍  യുഡിഎഫ് നേതാക്കള്‍ പ്രതിഷേധിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss