|    Jul 22 Sun, 2018 10:14 am
FLASH NEWS

കൂടലില്‍ ഗവ. എല്‍പി സ്‌കൂള്‍ രാജ്യത്തെ ഏറ്റവും മികച്ച ശുചിത്വ വിദ്യാലയം

Published : 11th September 2017 | Posted By: fsq

 

കുറ്റിയാടി: ഏറ്റവും ശുചിത്വവും വെടിപ്പുമുള്ള വിദ്യാലയങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന സ്വച്ഛ് വിദ്യാലയ പുരസ്‌ക്കാരം കാവിലുമ്പാറയിലെ കൂടലില്‍ ഗവ. എല്‍പി സ്‌ക്കൂള്‍ അധികൃതര്‍ ഏറ്റുവാങ്ങി. ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ സ്‌ക്കൂള്‍ പ്രധാനാധ്യാപകന്‍ പി കെ ബാബു, എം എസ് പ്രശാന്ത്, സി അശോകന്‍, പിടിഎ പ്രസിഡന്റ് ടി അനില്‍, വിദ്യാര്‍ഥി പ്രതിനിധി ഉദയ് കിരണ്‍ എന്നിവരടങ്ങുന്ന ടീമാണു കേന്ദ്ര മാനവശേഷി മന്ത്രി ജാവേദ്ക്കറില്‍ നിന്നും പുരസ്‌ക്കാരം ഏറ്റുവാങ്ങിയത്.1974 ല്‍ സ്ഥാപിച്ച കൂടലില്‍ ഗവ. എല്‍പി സ്‌ക്കൂള്‍ കിഴക്കന്‍ മലയോര മേഖലയിലെ ഏക സര്‍ക്കാര്‍ വിദ്യാലയമാണു. 90 ലധികം വിദ്യാര്‍ഥികള്‍ പഠനം നടത്തുന്ന ഈ സ്ഥാപനത്തിലെ വളരെയധികം വൃത്തിയുള്ള ശുചിമുറികള്‍, പാചകപ്പുര, ഏറെ ശുചിത്വമുള്ള സ്‌ക്കൂള്‍ പരിസരം, കുട്ടികള്‍ക്ക് ഭക്ഷണത്തിനു മുമ്പും ശേഷവും കൈയും മുഖവും വൃത്തിയാക്കാനുള്ള പ്രത്യേക സംവിധാനം തുടങ്ങിയ സവിശേഷതകള്‍ വിലയിരുത്തിയാണു ദേശീയ അവാര്‍ഡ് നിര്‍ണ്ണയസമിതി രാജ്യത്തെ ഏറ്റവും മികച്ച ശുചിത്വ വിദ്യാലയമായി ഈ വിദ്യാലയത്തെ തിരഞ്ഞെടുത്തത്.അവാര്‍ഡിനു അര്‍ഹമായ കൂടലില്‍ ഗവ. എല്‍പി സ്‌ക്കൂള്‍ അധ്യാപകരെയും വിദ്യാര്‍ഥികളേയും പിടിഐ കമ്മിറ്റിയേയും കാവിലുമ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ ജോര്‍ജ്, പി പി ചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഭരണസമിതി അംഗങ്ങള്‍ സ്‌ക്കൂളിലെത്തി അഭിനന്ദിച്ചു. ഈ വിദ്യാലയത്തെ സ്മാര്‍ട്ട് വിദ്യാലയമാക്കുന്നതിനു 8.5 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തിട്ടുണ്ട്. പഠനരംഗത്തും പാഠ്യേതര രംഗത്തും ഈ വിദ്യാലയം മറ്റു സ്ഥാപനങ്ങളെക്കാള്‍ ഏറെ മുന്നിലാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss