|    Aug 18 Fri, 2017 11:49 pm
FLASH NEWS

കൂടരഞ്ഞിയില്‍ അവിശ്വാസ പ്രമേയം പരാജയപ്പെട്ടു

Published : 2nd December 2016 | Posted By: SMR

മുക്കം: കൂടരഞ്ഞി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റിനും വൈസ് പ്രസിഡന്റിനുമെതിരേ ഇടതുപക്ഷവും കേരള കോണ്‍ഗ്രസും (എം) കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. പ്രസിഡന്റിന് എതിരായ അവിശ്വാസ പ്രമേയത്തിന്റെ വോട്ടെടുപ്പില്‍ 14 അംഗ ഭരണസമിതിയിലെ 13 പേരാണ് പങ്കെടുത്തത്. കേരള കോണ്‍ഗ്രസിലെ ഒരംഗം പങ്കെടുത്തില്ല. പ്രതിപക്ഷത്തിന്റെ പ്രസിഡന്റ് സ്ഥാനാര്‍ഥി ഗ്രേസി കീലത്ത് ചര്‍ച്ചക്കെത്തിയിരുന്നില്ല. വോട്ടെടുപ്പില്‍ ഭരണ, പ്രതിപക്ഷ കക്ഷികള്‍ക്ക് ആറ് വോട്ട് വീതം ലഭിച്ചു. സിപിഎം അംഗം തോമസ് മാത്യുവിന്റെ വോട്ട് അസാധുവായി.ഉച്ചക്ക് ശേഷം നടന്ന വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലും 13 അംഗങ്ങളാണ് പങ്കെടുത്തത്. പ്രതിപക്ഷത്തിന് ഏഴും ഭരണപക്ഷത്തിന് ആറും വോട്ടാണ് ലഭിച്ചത്. പ്രമേയം പാസാവാന്‍ എട്ട് അംഗങ്ങളുടെ പിന്തുണ വേണമായിരുന്നു. കൊടുവള്ളി ബിഡിഒ ഹരിപ്രസാദ് തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഭരണസമിതിയില്‍ കോണ്‍ഗ്രസ് 3, ലീഗ് 2, കേരള കോണ്‍ഗ്രസ് (എം) 2, സ്വതന്ത്ര 1, സിപിഎം 5, ജെഡിയു 1, എന്നിങ്ങനെയാണ് കക്ഷി നില. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് താമരശേരി സിഐ ടി എ അഗസ്റ്റിന്‍ തിരുവമ്പടി എസ്‌ഐ ശംഭുനാഥ് എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘം സ്ഥലത്ത് എത്തിയിരുന്നു.വിജയിച്ചതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് യുഡിഎഫ് പ്രവര്‍ത്തകര്‍ കൂടരഞ്ഞിയില്‍ പ്രകടനം നടത്തി. സി ജെ ആന്റണി, എം ടി അഷ്‌റഫ്, സി കെ കാസിം, എം ടി സൈദ് ഫസല്‍, ജോസ് പളളിക്കുന്നേല്‍, എന്‍ ഐ അബ്ദുല്‍ ജബ്ബാര്‍, അബ്ദുല്‍ റഷീദ് അല്‍ ഖാസിമി, സാവിച്ചന്‍ പള്ളിക്കുന്നേല്‍, ഹംസ, പി കെ മുഹമ്മദ് നേതൃത്വം നല്‍കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക