|    May 23 Wed, 2018 10:36 am
FLASH NEWS

കൂടപ്പുഴ തടയണയില്‍ ഷട്ടറുകള്‍ സ്ഥാപിക്കുന്ന പ്രവൃത്തികള്‍ തുടങ്ങി

Published : 1st December 2016 | Posted By: SMR

ചാലക്കുടി: കൂടപ്പുഴ തടയണയില്‍ ഷട്ടറുകള്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തികള്‍ ആരംഭിച്ചു. രണ്ട് ഷട്ടറുകളാണ് കഴിഞ്ഞ ദിവസം സ്ഥാപിച്ചത്. ബാക്കിയുള്ള ഷട്ടറുകള്‍ വരും ദിവസങ്ങളില്‍ സ്ഥാപിക്കും. തടയക്ക് സമീപത്ത് തന്നെയാണ് ഷട്ടറുകള്‍ നിര്‍മ്മിക്കുന്നത്. പുഴയിലെ നീരൊഴുക്ക് കുറഞ്ഞതിനെ തുടര്‍ന്ന് പ്രദേശത്ത് കുടിവെള്ള ക്ഷാമം രൂക്ഷമായിരിക്കുകയാണ്. ഭൂരിഭാഗം കിണറുകളും വറ്റിതുടങ്ങി. പ്രദേശവാസികളുടെ പരാതിയെ തുടര്‍ന്ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ ഉഷ പരമേശ്വരനാണ് തടയണ സ്ഥാപിക്കാന്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയത്. ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് കൂടപ്പുഴയില്‍ തടയണ നിര്‍മിച്ചത്. പ്രദേശത്തെ കുടിവെള്ളക്ഷാമം പരിഹരിക്കാനായാണ് തടയണ തീര്‍ത്തത്. തടയണക്ക് താഴെയുള്ള ഭാഗത്ത് ജലക്ഷാമം രൂക്ഷമായതോടെ ഷട്ടറുകള്‍ തകര്‍ക്കപ്പെട്ടിരുന്നു. കേടുപാടായ ഷട്ടറുകള്‍ മാറ്റിയാണ് ഇപ്പോള്‍ പുതിയ ഷട്ടറുകള്‍ സ്ഥാപിക്കുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss