|    Jan 18 Wed, 2017 12:45 am
FLASH NEWS

കൂടപ്പുഴയില്‍ നിയന്ത്രണം വിട്ട കാര്‍ മറിഞ്ഞ് വിദേശിയടക്കം മൂന്നുപേര്‍ക്ക് പരിക്ക്

Published : 13th October 2016 | Posted By: Abbasali tf

ചാലക്കുടി: കൂടപ്പുഴയില്‍ നിയന്ത്രണം വിട്ട മഹീന്ദ്രകാര്‍ ഇലട്രിക് പോസ്റ്റിലിടിച്ച് മറിഞ്ഞു. കാറിനകത്തുണ്ടായിരുന്ന വിദേശിയടക്കം മൂന്ന് പേര്‍ക്ക് പരിക്കേറ്റു. കുറ്റിച്ചിറ സ്വദേശി ചെറുപറമ്പന്‍ വീട്ടില്‍ ലാല്‍കൃഷ്ണ(17), അമ്പലപ്പുഴ സ്വദേശി പുത്തന്‍പറമ്പില്‍ ധനീഷ്(25) വിദേശിയായ റഷീദ് അലി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ ഉച്ചതിരിഞ്ഞ് 2.30ഓടെ കൂടപ്പുഴ ജങ്ഷനില്‍ വച്ചായിരുന്നു സംഭവം. അതിരപ്പിള്ളിയില്‍ നിന്ന വരികയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് ഇലട്രിക് പോസ്റ്റില്‍ ഇടിച്ച് മറിയുകയായിരുന്നു. ഇടിയുടെ അഘാതത്തില്‍ കാറിന്റെ മുന്‍ ഭാഗം പൂര്‍ണമായും തകര്‍ന്നു. ഇതുവഴി വരികയായിരുന്ന സ്‌കൂട്ടറും റോഡില്‍ മറിഞ്ഞ് കിടക്കുകയായിരുന്ന കാറിന് പുറകില്‍ ഇടിച്ച് മറിഞ്ഞു. എന്നാല്‍ സ്‌കൂട്ടര്‍ യാത്രികന്‍ അത്ഭുതകമായി രക്ഷപ്പെട്ടു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 8 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക