|    Jul 24 Mon, 2017 10:37 pm
FLASH NEWS

കൂടംകുളം 400 കെവി പവര്‍ ഹൈവേ വിരുദ്ധ സമിതി മാര്‍ച്ച് നടത്തും

Published : 3rd November 2016 | Posted By: SMR

പത്തനംതിട്ട: കൂടംകുളം-ഇടമണ്‍-കൊച്ചി 400 കെവി പവര്‍ ഹൈവേയുടെ നിര്‍ദിഷ്ട പാത ഉപേക്ഷിച്ച് നിര്‍ദേശമുള്ള ബദല്‍ റൂട്ടിലൂടെ മാത്രം നടപ്പാക്കണമെന്നുമാവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ അഞ്ചിന് രാവിലെ 9.30ന് കോന്നി പോസ്റ്റോഫിസിലേക്ക് മാര്‍ച്ച് നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.  11 വര്‍ഷമായി കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലകളിലെ കര്‍ഷകരും മറ്റ ബഹുജനങ്ങളും സമരത്തിലാണ്. ലൈന്‍ വന്നുകഴിഞ്ഞാല്‍ വീടുകള്‍ക്കും കൃഷിക്കും വലിയ ഭീഷണിയായിരിക്കും. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നിരോധനം വരും.ആക്ഷന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഫാ. റോയി മനക്കര, കണ്‍വീനര്‍ അജി നൈനാന്‍, മീരസാഹിബ് ടി ഡി, പി എസ് ജോണ്‍ പൂവന്‍പാറ പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക