|    Oct 19 Thu, 2017 12:52 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

കൂടംകുളം: ഒന്നാം യൂനിറ്റ് രാഷ്ട്രത്തിന് സമര്‍പിച്ചു

Published : 11th August 2016 | Posted By: SMR

കൂടംകുളം (തമിഴ്‌നാട്): കൂടംകുളം ആണവനിലയത്തിന്റെ 1000 മെഗാവാട്ട് ശേഷിയുള്ള ഒന്നാം യൂനിറ്റ് പ്രധാനമന്ത്രി നരേന്ദ്രമോദിയും റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിനും തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയും സംയുക്തമായി രാഷ്ട്രത്തിനു സമര്‍പിച്ചു. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് മോദി ന്യൂഡല്‍ഹിയില്‍ നിന്നും പുടിന്‍ മോസ്‌കോയില്‍ നിന്നും ജയലളിത ചെന്നൈയില്‍ നിന്നും ചടങ്ങില്‍ പങ്കെടുത്തത്. സമ്പുഷ്ട യൂറേനിയം അടിസ്ഥാനമാക്കി റഷ്യയുടെ റിയാക്ടര്‍ ഉപയോഗിച്ചാണ് ഒന്നാം യൂനിറ്റ് പ്രവര്‍ത്തിക്കുന്നത്. രണ്ടാം യൂനിറ്റിന്റെ പ്രവര്‍ത്തനം ഈ വര്‍ഷം അവസാനം ആരംഭിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആണവനിലയത്തിന്റെ സുരക്ഷയുടെ പേരില്‍ പ്രദേശവാസികള്‍ നടത്തിയ പ്രക്ഷോഭം കാരണമാണ് ഒന്നാം യൂനിറ്റിന്റെ സമര്‍പണം വൈകിയത്. ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധത്തിന്റെ മറ്റൊരു ചരിത്ര മുഹൂര്‍ത്തമാണ് നിലയത്തിന്റെ ഉദ്ഘാടനച്ചടങ്ങെന്ന് മോദി പറഞ്ഞു. ഈ മേഖലയില്‍ ഇരു രാജ്യങ്ങളുടെയും സഹകരണത്തിന്റെ തുടക്കമാണിത്.
നിലയത്തില്‍ 1000 മെഗാവാട്ട് വീതമുള്ള അഞ്ച് യൂനിറ്റുകള്‍ കൂടി പ്രവര്‍ത്തനം തുടങ്ങും. റഷ്യയുമായുള്ള സൗഹൃദവും സഹകരണവും വിലപ്പെട്ടതാണെന്നും അതിന് ഇന്ത്യന്‍ ജനത റഷ്യയോട് കൃതജ്ഞത പ്രകാശിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു. അതിനൂതനമായ റഷ്യന്‍ സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയാണ് നിലയം നിര്‍മിച്ചതെന്ന് ഇരുരാജ്യങ്ങളിലെയും വിദഗ്ധര്‍ നിര്‍മാണത്തില്‍ പങ്കുവഹിച്ചതായും പുടിന്‍ പറഞ്ഞു. ഇന്ത്യയും റഷ്യയും തമ്മിലുള്ള നയതന്ത്രബന്ധത്തിന്റെ പ്രധാന ഭാഗമാണ് ആണവ ഊര്‍ജമേഖലയിലെ സഹകരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ ആണവോര്‍ജകോര്‍പറേഷന്‍ നിലയത്തില്‍ ഉന്നത സുരക്ഷാനിലവാരം നിലനിര്‍ത്തുമെന്ന് വിശ്വസിക്കുന്നതായി ജയലളിത പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക