|    May 27 Sat, 2017 11:16 pm
FLASH NEWS

കൂടംകുളം ആണവ വൈദ്യുതനിലയം; ഡിസംബര്‍ മുതല്‍ രണ്ടാം യൂനിറ്റ് വാണിജ്യാടിസ്ഥാനത്തില്‍ വൈദ്യുതി ഉല്‍പാദനം തുടങ്ങും

Published : 6th September 2016 | Posted By: SMR

ന്യൂഡല്‍ഹി: കഴിഞ്ഞ ആഴ്ച ദക്ഷിണ വൈദ്യുത വിതരണ ശ്രൃംഖലയുമായി ബന്ധിപ്പിച്ച കൂടംകുളം ആണവ വൈദ്യുതനിലയത്തിലെ രണ്ടാം യൂനിറ്റ് ഡിസംബര്‍ മുതല്‍ വാണിജ്യാടിസ്ഥാനത്തിലുള്ള ഉല്‍പാദനം ആരംഭിക്കും. 245 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന റഷ്യന്‍ നിര്‍മിത റിയാക്ടര്‍ ആഗസ്ത് 29നാണ് ദക്ഷിണ വൈദ്യുത വിതരണ ശ്രൃംഖലയുമായി ബന്ധിപ്പിച്ചത്.
രണ്ടാം യൂനിറ്റ് വൈദ്യുതി വിതരണ ശ്രൃംഖലയുമായി ബന്ധിപ്പിച്ചതോടെ രാജ്യത്തെ ആണവ വൈദ്യുതോല്‍പാദനം 6,780 മെഗാവാട്ടായി വര്‍ധിച്ചിരുന്നു. 3, 4 യൂനിറ്റുകളുടെ നിര്‍മാണം പുരോഗമിക്കുകയാണ്. പുതിയ യൂനിറ്റിന്റെ അടിസ്ഥാന ജോലികള്‍ അടുത്തവര്‍ഷം മാര്‍ച്ചോടെ ആരംഭിക്കുമെന്ന് ഇന്ത്യന്‍ ആണവോര്‍ജ വിഭാഗത്തിന്റെ റഷ്യന്‍ പതിപ്പായ റൊസാറ്റം വ്യക്തമാക്കി. 2022-23ഓടുകൂടി 3,4 യൂനിറ്റുകളില്‍നിന്നുള്ള വൈദ്യുതി ഉല്‍പാദനം ആരംഭിക്കാനാവുമെന്നാണ് കരുതുന്നത്. യൂനിറ്റ് രണ്ടിന്റെ നിര്‍മാണ പ്രവൃത്തികള്‍ 2015 ജൂലൈയിലാണ് പൂര്‍ത്തിയായത്. സുരക്ഷാ പരിശോധനകള്‍ക്കു പിന്നാലെ 2016 മെയില്‍ ഇന്ധനം നിറച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day