|    May 29 Mon, 2017 1:18 pm
FLASH NEWS

കൂടംകുളം ആണവ നിലയത്തിലെ രണ്ടാമത്തെ റിയാക്റ്ററും പ്രവര്‍ത്തനം തുടങ്ങി

Published : 12th July 2016 | Posted By: SMR

ചെന്നൈ: കൂടംകുളം ആണവ നിലയത്തിലെ രണ്ടാമത്തെ റിയാക്റ്ററും പ്രവര്‍ത്തനം തുടങ്ങി. 48 മണിക്കൂര്‍ നീണ്ട കൗണ്ട്ഡൗണിന് ശേഷം ഞായറാഴ്ച രാത്രി 8.56 ഓടെയാണ് റിയാക്റ്റര്‍ പ്രവര്‍ത്തനസജ്ജമായത്. പുതിയ റിയാക്റ്റര്‍ കൂടി പ്രവര്‍ത്തന സജ്ജമായതോടെ രണ്ടായിരം മെഗാവാട്ട് വൈദ്യുതി ഉല്‍പാദനം സാധ്യമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ടാമത്തെ റിയാക്റ്റര്‍ പൂര്‍ണമായും പ്രവര്‍ത്തിക്കാനുള്ള എല്ലാ സുരക്ഷയും ഒരുക്കിയതായി അധികൃതര്‍ അറിയിച്ചു. ഇന്ത്യയിലെത്തന്നെ ഏറ്റവും വലിയ ആണവ വൈദ്യുതി പദ്ധതിയാണ് കൂടുംകുളം. ആയിരം മെഗാവാട്ട് ഉല്‍പാദനശേഷിയുള്ള രണ്ട് റിയാക്റ്ററുകള്‍ക്കായി 22,000 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ആണവനിലയത്തിലെ ആദ്യ റിയാക്റ്റര്‍ പ്രവര്‍ത്തനമാരംഭിച്ചത് 2013ലായിരുന്നു. രണ്ട് റിയാക്റ്ററുകളില്‍ നിന്നുള്ള രണ്ടായിരം മെഗാവാട്ട് വൈദ്യുതിയില്‍ 9,25 മെഗാവാട്ടാണ് തമിഴ്‌നാടിന് ലഭിക്കുന്നത്. കേരളത്തിന് 266ഉം കര്‍ണാടകത്തിന് 442 മെഗാവാട്ട് വൈദ്യുതിയും ലഭിക്കും. പുതുച്ചേരിക്ക് ലഭിക്കുന്നത് 67 മെഗാവാട്ട് വൈദ്യുതിയാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day