|    Jun 25 Mon, 2018 3:34 pm

കുസാറ്റ് ഹോസ്റ്റലിലെ ശുചിമുറി മാലിന്യം റോഡിലേക്ക്

Published : 8th February 2018 | Posted By: kasim kzm

കളമശ്ശേരി: കുസാറ്റ് ഹോസ്റ്റലിലെ ശുചിമുറി മാലിന്യം റോഡിലേക്കും കാനയിലേക്കും ഒഴുകുന്നത് ജനങ്ങള്‍ക്ക് ദുരിതമാകുന്നു. നഗരസഭ 22ാം വാര്‍ഡില്‍ കുസാറ്റിന്റെ കീഴിലുള്ള സഹാറ പോസ്റ്റ്‌മെട്രിക് ഹോസ്റ്റലിലെ സെപ്റ്റിക്ടാങ്കില്‍ നിന്നും ലീക്ക് ചെയ്യുന്ന മാലിനജലമാണ് കാനയിലേക്കും സമീപത്തെ റോഡിലേക്കും വീടുകളിലേക്കുമായി ഒഴുക്കുന്നത്. മാലിന്യത്തില്‍ നിന്നും ഉയരുന്ന ദുര്‍ഗന്ധം വഴിയാത്രക്കാര്‍ക്കും താമസക്കാര്‍ക്കും ദുരിതമായിരിക്കുകയാണ്. സമീ പത്തെ വിടുകളുടെ മുറ്റത്തും കുടിവെള്ളം ശേഖരിക്കുന്ന കിണറുകളിലും മലിനജലത്തിന്റെ ഈര്‍പ്പം നിലനില്‍ക്കുന്നത് പകര്‍ച്ചവ്യാധികള്‍ പിടിപെടുമോ എന്ന ആശങ്കയിലാണ് ജനങ്ങള്‍. വിവരം അറിയിച്ചതിനെ തുടര്‍ന്ന് നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ സംഭവസ്ഥലം സന്ദര്‍ശിച്ച് 24 മണിക്കൂറിനകം മാലിന്യം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കുസാറ്റ് എന്‍ജിനിയറിങ് വിഭാഗത്തിന് നോട്ടീസ് നല്‍കിയിരിക്കുകയാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss