|    May 23 Wed, 2018 1:02 am
FLASH NEWS

കുസാറ്റില്‍ വിദ്യാര്‍ഥി സംഘര്‍ഷം; രണ്ടുപേര്‍ക്കു പരിക്കേറ്റു

Published : 15th December 2017 | Posted By: kasim kzm

കളമശ്ശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ രണ്ടുഭാഗം വിദ്യാര്‍ഥികള്‍ തമ്മില്‍ ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് രണ്ട് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ കുസാറ്റ് മൂന്നാം വര്‍ഷ വിദ്യര്‍ഥികളായ കിരണ്‍ചന്ദ്രശേഖരന്‍(20), കിരണ്‍ (20) എന്നിവരെ എറണാകുളം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി എസ്എഫ്‌ഐയും വിരുദ്ധ ചേരിയും തമ്മിലായിരുന്നു സംഘര്‍ഷം. ആക്രമണ സംഭവത്തില്‍ നാല് വിദ്യാര്‍ഥികള്‍ക്കെതിരേ കേസ് എടുത്തതായി കളമശ്ശേരി പോലിസ് പറഞ്ഞു. വിദ്യാര്‍ഥി സംഘര്‍ഷത്തെ തുടര്‍ന്ന് കുസാറ്റിലെ ക്ലാസുകള്‍ക്ക് അനിശ്ചിത കാലത്തേക്ക് അവധി നല്‍കിയിരിക്കുകയാണ്. വിദ്യാര്‍ഥികളോട് ഹോസ്റ്റല്‍ വിട്ട് പോവാന്‍ കോളജ് അധികൃതര്‍ ആവശ്യപ്പെട്ടു. കുസാറ്റില്‍ കഴിഞ്ഞ ദിവസം നടന്ന യൂനിയന്‍ ജനറല്‍ കൗണ്‍സില്‍ തിരഞ്ഞടുപ്പിനെത്തുടര്‍ന്ന് വിദ്യാര്‍ഥികള്‍ തമ്മില്‍ ഏറ്റുമുട്ടുകയും സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ട വിദ്യാര്‍ഥികളെ പിരിച്ച് വിടാന്‍ പോലിസ് ലാത്തിവീശുകയും ചെയ്തിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss