|    Jul 19 Thu, 2018 8:42 pm
FLASH NEWS

കുസാറ്റില്‍ വിദ്യാര്‍ഥി സംഘര്‍ഷം; ഒന്‍പതു പേര്‍ക്കെതിരേ കേസെടുത്തു

Published : 24th October 2016 | Posted By: SMR

കളമശ്ശേരി: നവാഗതരെ സ്വീകരിക്കുന്നതിനായി സംഘടിപ്പിച്ച ചടങ്ങ് അലങ്കോലപ്പെടുത്തിയതിനെച്ചൊല്ലി ചേരിതിരിഞ്ഞ് വിദ്യാര്‍ഥികള്‍ നടത്തിയ സംഘര്‍ഷത്തില്‍ ഒന്‍പത് വിദ്യാര്‍ഥികള്‍ക്കെതിരേ പോലിസ് ജാമ്യമില്ലാ വകുപ്പുകള്‍ ഉള്‍പ്പെടുത്തി പോലിസ് കേസെടുത്തു. അക്രമത്തില്‍ പരിക്കേറ്റ രാഹുല്‍ കൃഷ്ണ(21)യെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കൊടുങ്ങല്ലൂര്‍ സ്വദേശിയും കുസാറ്റ് വിദ്യാര്‍ഥിയുമായ അഭിരാജ്(20), കണ്ണൂര്‍ സ്വദേശിയും കുസാറ്റ് വിദ്യാര്‍ഥിയുമായ നിതിന്‍ പ്രകാശ്(21) എന്നിവരെ പോലിസ് അറസ്റ്റു ചെയ്തു കോടതിയില്‍ ഹാജരാക്കി. ഏഴുപേരെ കൂടി പിടികൂടാനുണ്ടെന്ന് കളമശ്ശേരി പോലിസ് പറഞ്ഞു. കഴിഞ്ഞ വ്യാഴാഴ്ചയാണ് നവാഗതരെ സ്വീകരിക്കാന്‍ വിദ്യാര്‍ഥികള്‍ ചടങ്ങ് ഒരുക്കിയത്. ചടങ്ങ് സംബന്ധിച്ച് സീനിയര്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ തര്‍ക്കമുണ്ടാവുകയും ഹോസ്റ്റലിനു മുന്‍വശം റോഡില്‍വച്ച് വിദ്യാര്‍ഥികള്‍ ചേരിതിരിഞ്ഞ് അക്രമിക്കുകയായിരുന്നു. വ്യാഴാഴ്ച ഉച്ചമുതല്‍ കുസാറ്റില്‍ പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷം വൈകീട്ടോടെ വ്യാപിക്കുകയായിരുന്നു. ഉച്ചയ്്ക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥികള്‍ പോലിസ് സ്‌റ്റേഷനില്‍ എത്തി പരാതി നല്‍കിയെങ്കിലും പരാതി പരിഗണിച്ചില്ലെന്ന് ആക്ഷേപമുണ്ട്. ജാമ്യമില്ലാ വകുപ്പ് പ്രയോഗിച്ചാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss