|    Mar 29 Wed, 2017 10:51 pm
FLASH NEWS

കുസാറ്റിലെ റാഗിങ്: കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം

Published : 30th September 2016 | Posted By: SMR

കളമശ്ശേരി: കുസാറ്റില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥി മുഹമ്മദ് ഷെറിന്‍ ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കാത്ത കുസാറ്റ് അധികാരികളുടെ നടപടിയില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.
ഷെറിന്റെ പരാതിയില്‍ കുറ്റക്കാര്‍ക്കെതിരേ റാഗിങിന് നടപടി വേണമെന്നാവശ്യപ്പെട്ട് കുസാറ്റ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസിലേക്കായിരുന്നു മാര്‍ച്ച് സംഘടിപ്പിച്ചത്. സംഘര്‍ഷത്തില്‍ കെഎസ്‌യു സംസ്ഥാന സെക്രട്ടറി പി വൈ ഷാജഹാന്‍ ഉള്‍പ്പെടെ  എട്ടു പേര്‍ക്ക് പരിക്കേറ്റു.   ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുസാറ്റ് കാംപസില്‍ നിന്നാരംഭിച്ച മാര്‍ച്ച് അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസിനുമുന്നില്‍ തൃക്കാക്കര അസി. കമ്മീഷണറുടെ നേതൃത്വത്തില്‍ പോലിസ് തടഞ്ഞു. തുടര്‍ന്ന് നടന്ന ഉപരോധസമരം ഡിസിസി വൈസ് പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്തു. കെഎസ്‌യു ജില്ലാപ്രസിഡന്റ് റിറ്റോ ആന്റണി അധ്യക്ഷത വഹിച്ചു. ഇതിനുശേഷമായിരുന്നു സംഘര്‍ഷം്. തുടര്‍ന്ന് ഡിസിസി വൈസ് പ്രസിഡന്റ് മുഹമ്മദ് ഷിയാസ് കുസാറ്റ് അധികൃതരുമായി നടത്തിയ ചര്‍ച്ചയില്‍ നടപടി സ്വീകരിക്കാമെന്ന ഉറപ്പിനെത്തുടര്‍ന്ന് സമരക്കാര്‍ സമരം അവസാനിപ്പിച്ചു. അതേസമയം, പോലിസ്‌നടപടിയില്‍ പ്രതിഷേധിച്ച് കെഎസ്‌യു ഇന്ന് എറണാകുളം ജില്ലയില്‍ പഠിപ്പുമുടക്കുമെന്ന് കെഎസ്‌യു ജില്ലാപ്രസിഡന്റ് ടിറ്റോ ആന്റണി അറിയിച്ചു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day