|    Jun 23 Sat, 2018 12:10 pm
FLASH NEWS
Home   >  Todays Paper  >  page 10  >  

കുഷ്‌റോ ഇറാനി മാധ്യമ അവാര്‍ഡ് റെജി ജോസഫിന്

Published : 16th September 2016 | Posted By: SMR

കോട്ടയം: കൊല്‍ക്കത്ത സ്‌റ്റേറ്റ്‌സ്മാന്‍ ദിനപത്രം പരിസ്ഥിതി റിപോര്‍ട്ടിങിന് ഏര്‍പ്പെടുത്തിയ കുഷ്‌റോ ഇറാനി ദേശീയ മാധ്യമപുരസ്‌കാരത്തിനു ദീപിക കോട്ടയം ബ്യൂറോ ചീഫ് റെജി ജോസഫ് അര്‍ഹനായി.
രാഷ്ട്രദീപികയില്‍ പ്രസിദ്ധീകരിച്ച ‘മണ്‍ട്രോ തുരുത്തിനു മുങ്ങിമരണം’ എന്ന ലേഖന പരമ്പരയ്ക്കാണ് പുരസ്‌കാരം. 25,000 രൂപയും പ്രശസ്തിപത്രവും ഫലകവും ഉള്‍പ്പെടുന്ന പുരസ്‌കാരം കൊല്‍ക്കത്തയിലെ കലാമന്ദിര്‍ ഓഡിറ്റോറിയത്തില്‍ ഇന്നു വൈകുന്നേരം നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും.
1875ല്‍ കൊല്‍ക്കത്തയില്‍ പ്രസിദ്ധീകരണം തുടങ്ങിയ സ്‌റ്റേറ്റ്‌സ്മാന്‍ ഇംഗ്ലീഷ് ദിനപത്രത്തില്‍ 1968 മുതല്‍ മാനേജിങ് എഡിറ്ററും 1991 മുതല്‍ ചീഫ് എഡിറ്ററുമായിരുന്ന കുഷ്‌റോ റുസി ഇറാനി (സി ആര്‍ ഇറാനി) 1975ലെ അടിയന്തരാവസ്ഥയില്‍ പത്രങ്ങള്‍ക്ക് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തിയതിനെതിരേ ധീരമായ നിലപാട് സ്വീകരിച്ച പത്രാധിപരാണ്. പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ ചെയര്‍മാന്‍, ഇന്ത്യന്‍ ന്യൂസ്‌പേപ്പര്‍ സൊസൈറ്റി പ്രസിഡന്റ് തുടങ്ങി വിവിധ പദവികള്‍ വഹിച്ചിട്ടുണ്ട്.
ദേശീയ-അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ ഉള്‍പ്പെടെ പത്രപ്രവര്‍ത്തനത്തില്‍ റെജിക്കു ലഭിക്കുന്ന 71ാമത്തെ പുരസ്‌കാരമാണിത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss