|    Feb 20 Tue, 2018 3:24 am
FLASH NEWS

കുഷ്ഠരോഗ പ്രതിരോധംആരോഗ്യവകുപ്പ് പരിശോധന തുടരുന്നു

Published : 30th January 2017 | Posted By: fsq

 

പാലക്കാട്: കുഷ്ഠരോഗനിവാരണത്തിനായി ജില്ലയില്‍ ആരോഗ്യവകുപ്പ് അധികൃതര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി തുടരുന്നു. ഇതുമായി ബന്ധപ്പെട്ട ജില്ലയിലെ അങ്കണവാടികളിലും സ്‌ക്കൂളുകളിലും മൂന്ന് മുതല്‍ 17 വയസ്സുവരെയുളള കുട്ടികളിലും  ബ്ലോക്ക്തലത്തിലും പരിശോധന നടത്തുന്നുണ്ട്.  ആദ്യപടിയായി അഞ്ച് ബ്ലോക്കുകള്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനം.  നവംബറിലാണ് പരിശോധന ആരംഭിച്ചത്. ജൂനിയല്‍ പബ്ലിക്ക് ഹെല്‍ത്ത് നേഴ്‌സുമാരുടേയും ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരുടേയും മേല്‍നോട്ടത്തില്‍ ത്വക്ക് പരിശോധനയും കുഷ്ഠരോഗ നിര്‍ണ്ണയവുമാണ് നടത്തുന്നത്.
രോഗ ലക്ഷണം കണ്ടെത്തുന്ന പ്രദേശങ്ങളില്‍ ആരോഗ്യ വകുപ്പ് ത്വക്ക് രോഗ വിദഗ്ധന്റെ മേല്‍നോട്ടത്തില്‍ ചികിത്സാ കാംപ് സജ്ജീകരിക്കുന്നുണ്ട്. അഗളി, കുഴല്‍മന്ദം, കൊടുവായൂര്‍,കോങ്ങാട്, നന്ദിയോട് എന്നിവിടങ്ങളിലാണ് നിലവില്‍ പരിശോധന നടന്നു വരുന്നത്. ജില്ലയില്‍ ഇതുവരെ 58 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ നാല് പേര്‍ കുട്ടികളാണ്. വളരെ കുറഞ്ഞ ശതമാനം രോഗബാധിതരാണ് ജില്ലയിലുള്ളതെങ്കിലും കുട്ടികളിലെ രോഗബാധ ജാഗ്രതയോടെ കാണണമെന്ന് ഡിഎംഒ അറിയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss