|    Oct 22 Mon, 2018 4:54 am
FLASH NEWS

കുഷ്ഠരോഗ നിര്‍മാര്‍ജ്ജന ദിനം:പ്രത്യേക ഗ്രാമ-വാര്‍ഡ് സഭകള്‍ ചേരും

Published : 18th January 2017 | Posted By: fsq

 

ആലപ്പുഴ: 30ന് കുഷ്ഠരോഗ നിര്‍മാര്‍ജ്ജന ദിനമായി ആചരിക്കുമെന്നും പ്രത്യേക ഗ്രാമ-വാര്‍ഡ് സഭകള്‍ ചേരുമെന്നും ജില്ലാ കലക്ടര്‍ വീണ എന്‍. മാധവന്‍ പറഞ്ഞു. കുഷ്ടരോഗ ബോധവല്‍കരണ പരിപാടിയായ സ്പര്‍ശുമായി ബന്ധപ്പെട്ട് കലക്ടറേറ്റില്‍ കൂടിയ യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു കലക്ടര്‍. കുഷ്ഠരോഗത്തെക്കുറിച്ച് സന്ദേശം നല്‍കുന്നതിനായി നഗരസഭകളിലും ഗ്രാമപഞ്ചായത്തുകളിലും വാര്‍ഡ്-ഗ്രാമ സഭകള്‍ ചേരുന്നതിന് നിര്‍ദേശം നല്‍കാന്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ക്കും നഗരസഭാ സെക്രട്ടറിമാര്‍ക്കും കളക്ടര്‍ നിര്‍ദേശം നല്‍കി. ഗ്രാമസഭയില്‍ ജൂനിയര്‍ഹെല്‍ത്ത് ഇന്‍സ്‌പെക്ടറോ ജൂനിയര്‍ പബഌക് ഹെല്‍ത്ത് നഴ്‌സോ കുഷ്ഠരോഗത്തെക്കുറിച്ച് ക്ലാസെടുക്കും. ഗ്രാമപഞ്ചായത്തംഗം കുഷ്ഠരോഗ നിര്‍മാര്‍ജന പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. ഗ്രാമ-വാര്‍ഡ് സഭകള്‍ കൂടുന്നതിനായി നഗരസഭാ ചെയര്‍മാന്റെയും ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെയും നേതൃത്വത്തില്‍ ആരോഗ്യവകുപ്പ് ജീവനക്കാരുടെയും ജനപ്രതിനിധികളുടെയും യോഗം പ്രാദേശികതലത്തില്‍ വിളിക്കാന്‍ നിര്‍ദേശം നല്‍കി.  30ന് സ്‌കൂളുകളില്‍ അസംബ്ലി കൂടി നിര്‍മാര്‍ജന പ്രതിജ്ഞയെടുക്കും. 30 മുതല്‍ നടക്കുന്ന പക്ഷാചരണത്തിന്റെ ഭാഗമായി ബോധവല്‍കരണ പരിപാടികള്‍, ത്വക് പരിശോധന ക്യാമ്പുകള്‍, വീഡിയോ പ്രദര്‍ശനം എന്നിവ നടക്കും.ജില്ലാ മെഡിക്കല്‍ ഓഫിസര്‍ (ആരോഗ്യം) ഡോ. ഡി വസന്തദാസ്, ഡോ. സി മുരളീധരന്‍,  ആര്‍സിഎച്ച് ഓഫിസര്‍ കെ ബി മോഹന്‍ദാസ്, ഡോ. സൈറു ഫിലിപ്പ്, ജില്ലാ ലേബര്‍ ഓഫിസര്‍ ആര്‍ ഹരികുമാര്‍, ഡിവൈഎസ്പി കെ സുഭാഷ്, ഡോ. സംഗീത ജോസഫ്, ഡോ. റ്റി എസ് സിദ്ധാര്‍ഥ്, ഡോ. അനു വര്‍ഗീസ്, ജില്ലാ മാസ് മീഡിയ ഓഫിസര്‍ ജി ശ്രീകല, റോട്ടറി ക്ലബ്ബ് പ്രതിനിധി എം ദേവരാജ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss