|    Jun 20 Wed, 2018 5:37 am

കുഷ്ഠരോഗ നിര്‍മാര്‍ജന പക്ഷാചരണത്തിന് തുടക്കം

Published : 31st January 2017 | Posted By: fsq

 

തൃശൂര്‍: കുഷ്ഠരോഗനിര്‍മാര്‍ജ്ജന പക്ഷാചരണം (സ്പര്‍ശ്) ജനുവരി 30 മുതല്‍ ഫെബ്രുവരി 13 വരെ നടത്തുന്നതിന്റെ ഭാഗമായി ജില്ലയില്‍ വിവിധ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. ജില്ലാതല പൊതുസമ്മേളനം മേയര്‍ അജിത ജയരാജന്‍ ഉദ്ഘാടനം ചെയ്തു. കോര്‍പറേഷന്‍ ആരോഗ്യ സ്ഥിരം സമിതി ചെയര്‍മാന്‍ എംഎല്‍ റോസി അദ്ധ്യക്ഷത വഹിച്ചു.  പരിപാടിയോടനുബന്ധിച്ച് മജിഷ്യന്‍ വിനോദ് നാറനാട്ടിന്റെ കിറ്റി ഷോ സംഘടിപ്പിച്ചു. കുഷ്ഠരോഗം നിര്‍മാര്‍ജ്ജനം ചെയ്യുന്നതിന് നിവിലുള്ള രോഗികള്‍ക്ക് സ്‌നേഹവും, പരിചരണവും, ചികില്‍സയും ഉറപ്പുവരുത്തേണ്ടത് അനിവാര്യമാണ്.  കുഷ്ഠരോഗം ഇന്ന് ഹ്രസ്വകാല ചികില്‍സയിലൂടെ പൂര്‍ണമായും ഭേദമാക്കാവുന്ന ഒരു സാധാരണ രോഗമായി മാറിക്കഴിഞ്ഞു.  ഇതിനെക്കുറിച്ച് സമൂഹത്തില്‍ അവബോധം സൃഷ്ടിക്കാനും, കുട്ടികളിലും നിലവിലുള്ള എല്ലാ രോഗികളെയും കണ്ടെത്തി ചികില്‍സ ഉറപ്പുവരുത്താനുമാണ് പക്ഷാചരണം ലക്ഷ്യമിടുന്നതെന്ന് മേയര്‍ സൂചിപ്പിച്ചു.പക്ഷാചരണത്തിന്റെ ഭാഗമായി സ്‌കൂളുകളില്‍ പ്രതിജ്ഞ, സന്ദേശം നല്‍കല്‍, പ്രത്യേക ഗ്രാമസഭകളിലെ ബോധവല്‍കരണം എന്നിവ ജില്ലയിലുടനീളം സംഘടിപ്പിച്ചു. തുടര്‍ന്നുള്ള ദിനങ്ങളില്‍ വിവിധ സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങളുടെ നേതൃത്വത്തില്‍ ത്വക് പരിശോധന ക്യാമ്പുകള്‍ സംഘടിപ്പിക്കും എന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ സുഹിത അറിയിച്ചു. യോഗത്തില്‍ ഡെപ്യൂട്ടി ഡി എംഒ ഡോ. വികെ മിനി, ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. പിജെ അലോഷ്യസ്, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍  ഡോ. ടിവി സതീശന്‍, ജില്ലാ മാസ്സ് മീഡിയ ഓഫിസര്‍ ജെ ഡോമി, ജില്ലാ മലേറിയ ഓഫിസര്‍ എംഎസ് ശശി, അസ്സി. ലെപ്രസി ഓഫിസര്‍ കെവി സുരേഷ് ബാബു സംസാരിച്ചു.കുടിവെള്ള ക്ഷാമം പരിഹരിക്കണംമാള: ആളൂര്‍, മാള പഞ്ചായത്തുകളിലെ രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് ചാലക്കുടി വലതുകനാല്‍ വഴിയുള്ള ജലവിതരണം അടിയന്തരമായി ആരംഭിക്കണമെന്ന് കേരള കര്‍ഷകസംഘം മാള ഏരിയ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.  പ്രസിഡന്റ് എംവി മൊയ്തീന്‍ അദ്ധ്യക്ഷത വഹിച്ചു.  സെക്രട്ടറി അരവിന്ദന്‍, എബി മോഹനന്‍, ഉണ്ണികൃഷ്ണന്‍ കുട്ടിപ്പറംബില്‍ സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss