|    Jan 18 Wed, 2017 7:16 am
FLASH NEWS
Home   >  Sports  >  Cricket  >  

കുശാല്‍ മെന്‍ഡിസിന് സെഞ്ച്വറി; ശ്രീലങ്ക തിരിച്ചടിക്കുന്നു

Published : 29th July 2016 | Posted By: SMR

പല്ലെക്കെലെ: ആസ്‌ത്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ശ്രീലങ്ക തിരിച്ചടിക്കുന്നു. ആദ്യ ഇന്നിങ്‌സില്‍ 86 റണ്‍സിന്റെ ലീഡ് വഴങ്ങിയ ലങ്ക രണ്ടാമിന്നിങ്‌സില്‍ 196 റണ്‍സിന്റെ മികച്ച ലീഡ് കരസ്ഥമാക്കിക്കഴിഞ്ഞു.
കുശാല്‍ മെന്‍ഡിസിന്റെ (169*) അപരാജിത സെഞ്ച്വറിയാണ് ലങ്കയെ മല്‍സരത്തിലേക്കു തിരിച്ചുകൊണ്ടുവന്നത്.
മൂന്നാംദിനം കളി നിര്‍ത്തുമ്പോള്‍ ലങ്ക ആറു വിക്കറ്റിന് 282 റണ്‍സെടുത്തിട്ടുണ്ട്. മെന്‍ഡിസിനൊപ്പം അഞ്ചു റണ്‍സുമായി ദില്‍റുവാന്‍ പെരേരയാണ് ക്രീസിലുള്ളത്.
243 പന്തില്‍ 20 ബൗണ്ടറികളും ഒരു സിക്‌സറുമടങ്ങുന്നതാണ് മെന്‍ഡിസിന്റെ ഉജ്ജ്വല ഇന്നിങ്‌സ്. ദിനേഷ് ചാണ്ഡിമല്‍ (42), ധനഞ്ജയ ഡിസില്‍വ (36) എന്നിവരും ലങ്കയ്ക്കുവേണ്ടി ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 40 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക