|    Oct 24 Tue, 2017 2:59 pm
FLASH NEWS

കുശാല്‍ നഗറില്‍കുറ്റിക്കാട്ടില്‍ നിന്നും ആയുധങ്ങള്‍ കണ്ടെത്തി

Published : 28th November 2016 | Posted By: SMR

കാഞ്ഞങ്ങാട്: കുശാല്‍നഗറിലെ കുറ്റിക്കാട്ടില്‍ നിന്നും ആയുധങ്ങള്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം പോലിസ് നടത്തിയ റെയ്ഡിലാണ് ആര്‍എസ്എസ് ശാഖയ്ക്ക് സമീപത്തെ കുറ്റിക്കാട്ടില്‍ വടിവാളും ബോംബുണ്ടാക്കാന്‍ ഉപയോഗിക്കുന്നുവെന്ന് കരുതുന്ന പൈപ്പും കണ്ടെത്തിയത്. ഹൊസ്ദുര്‍ഗ് പോലിസ് കസ്റ്റഡിയിലെടുത്തു. ഇരുവിഭാഗങ്ങള്‍ പതിവായി സംഘര്‍ഷമുണ്ടാകുന്ന പ്രദേശമാണിത്. ഈയിടെ കുശാല്‍നഗറിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് ആര്‍എസ്എസ് ഓഫിസില്‍ പോലിസ് റെയ്ഡ് നടത്തിയിരുന്നു. വടിവാളും ഇരുമ്പ് ദണ്ഡും പിടികൂടിയതുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് പോലിസ് പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക