|    Mar 30 Thu, 2017 12:21 pm
FLASH NEWS

കുവൈത്ത് വ്യാജ നഴ്‌സിങ് റിക്രൂട്ട്‌മെന്റ: ജാഗ്രതാ നിര്‍ദേശവുമായി ഒഡിഇപിസി

Published : 4th September 2016 | Posted By: SMR

തിരുവനന്തപുരം: കുവൈത്തിലേക്കുള്ള വ്യാജ നഴ്‌സിങ് റിക്രൂട്ട്‌മെന്റിനെതിരേ ജാഗ്രത പാലിക്കണമെന്ന് ഒഡിഇപിസി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ഇന്ത്യയില്‍നിന്ന് കുവൈത്ത് ഉള്‍പ്പെടെയുള്ള 18 ഇസിആര്‍ രാജ്യങ്ങളിലേക്ക് നഴ്‌സുമാരെ റിക്രൂട്ട് ചെയ്യാന്‍ ഒഡിഇപിസി ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് മാത്രമേ അധികാരമുള്ളൂ.
എന്നാല്‍, ചില സ്വകാര്യ സ്ഥാപനങ്ങള്‍ വ്യാജമായി നഴ്‌സിങ് റിക്രൂട്ട്‌മെന്റിനായി ഇന്റര്‍വ്യൂ നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരം ഇന്റര്‍വ്യൂ ഒഡിഇപിസിയുടെ അറിവോടെയാണു നടത്തുന്നതെന്ന് വരുത്തിത്തീര്‍ക്കാന്‍ ഉദ്യോഗാര്‍ഥികളോട് രജിസ്റ്റര്‍ ചെയ്ത കാര്‍ഡ് ആവശ്യപ്പെടുന്നതായും അറിയാനായി.വിദേശ റിക്രൂട്ട്‌മെന്റിലെ ചൂഷണം അവസാനിപ്പിക്കാനും ഇടനിലക്കാരെ ഒഴിവാക്കി സര്‍ക്കാര്‍ തന്നെ ഇടനിലക്കാരനായി പ്രവര്‍ത്തിക്കുന്നതിനുമാണ് ഒഡിഇപിസി ആരംഭിച്ചത്.
സ്വകാര്യ ഏജന്‍സികളുടെ വ്യാജ സംരംഭങ്ങളില്‍ ഉദ്യോഗാര്‍ഥികള്‍ വഞ്ചിതരാവരുതെന്നും അധികൃതര്‍ അറിയിച്ചു. ഇത്തരം പരസ്യങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ ഒഡിഇപിസി ഓഫിസിലോ പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍സ് ഓഫിസിലോ അറിയിക്കണം. ഫോണ്‍ 0471-2576314.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day