|    Feb 23 Fri, 2018 4:21 am
FLASH NEWS
Home   >  Todays Paper  >  page 7  >  

കുവൈത്ത് തിരഞ്ഞെടുപ്പ്: നിരീക്ഷകരെ തിരഞ്ഞെടുത്തു

Published : 22nd November 2016 | Posted By: SMR

ന്യൂഡല്‍ഹി: കുവൈത്ത് ദേശീയ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനുള്ള അന്താരാഷ്ട്ര നിരീക്ഷകരായി മുതിര്‍ന്ന പത്രപ്രവര്‍ത്തകരായ ജോര്‍ജ് കള്ളിവയലില്‍, എം ഡി നാലാപ്പാട്ട്, ഡോ. ആഷ് നാരായണ്‍ റോയി എന്നിവരെ നിയോഗിച്ചു. മൂവരും നാളെ കുവൈത്തിലേക്കു പോവും. ശനിയാഴ്ച നടക്കുന്ന ദേശീയ തിരഞ്ഞെടുപ്പിന്റെ സ്വതന്ത്ര നടത്തിപ്പ്, ജനാധിപത്യ രീതികള്‍, ജനപങ്കാളിത്തം തുടങ്ങിയവ മൂവരും നിരീക്ഷിക്കുകയും റിപോര്‍ട്ട് ചെയ്യുകയും ചെയ്യും. വിവിധ ലോകരാജ്യങ്ങളില്‍ നേരിട്ടെത്തി അന്താരാഷ്ട്ര വിഷയങ്ങളില്‍ വൈദഗ്ധ്യവും തിരഞ്ഞെടുപ്പു പ്രകിയകളെക്കുറിച്ച് അറിവും നേടിയവരെന്ന നിലയിലാണ് കുവൈത്ത് സര്‍ക്കാര്‍ ഇവരെ നിരീക്ഷകരായി നിയമിച്ചത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss