|    Jan 19 Thu, 2017 5:50 am
FLASH NEWS
Home   >  Pravasi  >  Gulf  >  

കുവൈത്ത് എയര്‍വേയ്‌സ് ബാഗേജ് 46 കിലോ ആയി വര്‍ധിപ്പിച്ചു

Published : 19th April 2016 | Posted By: sdq

Kuwait_Airways_Logo

മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും കൊച്ചി, അഹമ്മദാബാദ്, ഡല്‍ഹി, മുംബൈ, കൊളംബോ, മനില വിമാനത്താവളങ്ങളിലേക്ക് കുവൈത്ത് എയര്‍വേയ്‌സില്‍ ബാഗേജ് അലവന്‍സ് 46 കിലോ ആയി വര്‍ധിപ്പിച്ചു. ജൂണ്‍ 30 വരെയാണ് ഈ ആനുകൂല്യം ലഭ്യമാവുക. 23 കിലോ ഗ്രാം വീതമുള്ള രണ്ട് ലഗേജുകളായാണ് കൊണ്ടുപോകേണ്ടത്.
വേനല്‍ അവധിക്കാലത്ത് നാട്ടിലേക്ക് പോകുന്ന കുടുംബങ്ങള്‍ക്ക് ഇത് ഏറെ ഉപകാരപ്പെടും.
നിശ്ചയിക്കപ്പെട്ട വിമാനത്താവളങ്ങള്‍ അല്ലാത്ത സ്ഥലങ്ങളിലേക്ക് 23 കിലോ അധികം കൊണ്ടുപോകുന്ന യാത്രക്കാരില്‍ നിന്ന് 45 റിയാല്‍ അധികം ഈടാക്കും. 23 കിലോ ഭാരമുള്ള മറ്റൊരു ലഗേജ് കൂടിയുണ്ടെങ്കില്‍ 80 റിയാലും മൂന്നാമത് ഒരു ലഗേജ് കൂടിയുണ്ടെങ്കില്‍ 130 റിയാലും അധികം നല്‍കേണ്ടി വരും. ടിക്കറ്റ് നിരക്കിലും വലിയ കുറവ് വരുത്തിയിട്ടുണ്ട്. ജൂണ്‍ 15 വരെ കൊച്ചിയിലേക്ക് 48 റിയാല്‍ നിരക്കില്‍ യാത്രചെയ്യാം. എയര്‍പോര്‍ട്ട് ടാക്‌സ് അടക്കമുള്ളവ അധികം നല്‍കേണ്ടി വരും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 515 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക