|    Jul 28 Fri, 2017 12:22 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

കുവൈത്ത് അമീറുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

Published : 29th August 2016 | Posted By: SMR

ദോഹ: കുവൈത്ത് അമീര്‍ ശെയ്ഖ് സബാഹ് അല്‍അഹ്മദ് അല്‍ജാബിര്‍ അല്‍സബാഹുമായി പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശെയ്ഖ് അബ്ദുല്ല ബിന്‍ നാസിര്‍ ബിന്‍ ഖലീഫ ആല്‍ഥാനി കുവൈത്തിലെ ബയാന്‍ കൊട്ടാരത്തില്‍ ഇന്നലെ രാവിലെ കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലെ സാഹോദര്യ ബന്ധത്തെക്കുറിച്ചും സഹകരണം ശക്തിപ്പെടുത്താനുള്ള മാര്‍ഗങ്ങളെക്കുറിച്ചും അമീറും പ്രധാനമന്ത്രിയും ചര്‍ച്ച ചെയ്തു.
കുവൈത്ത് കിരീടാവകാശി ശെയ്ഖ് നവാഫ് അല്‍അഹ്മദ് അല്‍ജാബിര്‍ അല്‍സബാഹും നിരവധി മന്ത്രിമാരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
അതേസമയം, കുവൈത്ത് പ്രധാനമന്ത്രി ശെയ്ഖ് ജാബിര്‍ അല്‍മുബാറക്ക് അല്‍ഹമദ് അല്‍സബാഹുമായും ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശെയ്ഖ് മുഹമ്മദ് അല്‍ഖാലിദ് അല്‍ഹമദ് അല്‍സബാഹുമായും പ്രധാനമന്ത്രി ചര്‍ച്ച നടത്തി.
സുരക്ഷാ മേഖലയിലെ സഹകരണം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് നേതാക്കള്‍ സംസാരിച്ചു. ഔദ്യോഗിക സന്ദര്‍ശനം പൂര്‍ത്തിയാക്കിയ പ്രധാനമന്ത്രി ഇന്നലെ വൈകീട്ടോടെ ദോഹയിലേക്ക് മടങ്ങി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക