|    Oct 17 Tue, 2017 9:23 am
Home   >  Todays Paper  >  page 10  >  

കുവൈത്തില്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടു

Published : 21st August 2016 | Posted By: SMR

കൊടുവള്ളി: കുവൈത്തില്‍ കൊടുവള്ളി സ്വദേശിയായ യുവാവ് ഹൃദയാഘാതം മൂലം മരണപ്പെട്ടു. വാവാട് കതിരോട്ടില്‍ പരേതനായ ചേക്കുവിന്റെ മകന്‍ അബ്ദുല്‍ ഗഫൂര്‍ (34) ആണ് മരിച്ചത്. മഹബൂലയില്‍ ഹോട്ടലില്‍ ജോലി ചെയ്ത് വന്ന ഗഫൂര്‍ റൂമില്‍ വെള്ളിയാഴ്ച്ച രാത്രിയില്‍ ഉറങ്ങാന്‍ കിടന്നതാണത്രെ. ശനിയാഴ്ച പുലര്‍ച്ചെ കൂടെയുള്ളവര്‍ വിളിച്ചുണര്‍ത്താന്‍ നോക്കിയപ്പോഴാണത്രെ ഗഫൂര്‍ മരിച്ചതായി അറിഞ്ഞത്. അഞ്ച് മാസം മുമ്പാണ് ഗഫൂര്‍ ജോലിക്കായി വിദേശത്തേക്ക് പോയത്. മാതാവ്: ആമിന. ഭാര്യ: ഫാത്തിമത്ത് സുഹറ. മക്കള്‍: ആയിശ ഫിദ, നജഫാത്തിമ. സഹോദരങ്ങള്‍: ഹമീദ്, അബൂബക്കര്‍, അലി, ഖദിജ, സൗദബിവി. മയ്യിത്ത് നമസ്‌കാരം ഇന്ന് രാവിലെ പത്തിന് ഊരോപറമ്പ് ജുമാ മസ്ജിദില്‍.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക