കുവൈത്തില്‍ വാഹനാപകടം, 15 പേര് മരിച്ചു: മരിച്ചവരില്‍ മലയാളികളും
Published : 1st April 2018 | Posted By: G.A.G

കുവൈത്ത് :കുവൈറ്റിന്റെ വടക്കന്‍ മേലയില്‍ ഇന്നുണ്ടായ വാഹനാപകടത്തില്‍ 15 പേര് കൊല്ലപ്പെട്ടു.തൊഴിലാളികളെ കയറ്റിയ 2 ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ചാണു അപകടം ഉണ്ടായത്. മരിച്ച തൊഴിലാളികളില്‍ 2 മലയാളികളും ഉള്‍പ്പെടുന്നു.കായംകുളം കാറ്റാനം സ്വദേശി രാധാകൃഷ്ണന്,കണ്ണൂര്‍ ശ്രീകണ്ഠാപുരം സ്വദേശി സനീഷ് എന്നിവരാണ് മരിച്ചത്. ബര്‍ഗാന്‍ ഡ്രില്ലിംഗ് കമ്പനിയിലെ തൊഴിലാളികളാണു അപകടത്തില്‍ പെട്ടത് .പരിക്കേറ്റവരെ കെ.ഒ.സി., സബാഹ് ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.


......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.