|    Jun 23 Sat, 2018 2:02 am
FLASH NEWS
Home   >  Todays Paper  >  page 9  >  

കുവൈത്തില്‍ രാജകുടുംബാംഗം ഉള്‍പ്പെടെ ഏഴു പേരെ തൂക്കിലേറ്റി

Published : 26th January 2017 | Posted By: fsq

 

കുവൈത്ത് സിറ്റി: കുവൈത്തില്‍ രാജകുടുംബാംഗം ഉള്‍പ്പടെ ഏഴ് പേരെ തൂക്കിലേറ്റി. രാജകുമാരനെ വെടിവച്ചുകൊന്ന കേസിലാണ് രാജകുടുംബാംഗമായ ഷെയ്ഖ് ഫൈസല്‍ അബ്ദുല്ല അല്‍ ജാബിര്‍ അല്‍ സബയെ തൂക്കിലേറ്റിയത്. ഇയാളെ 2011ല്‍ ക്രിമിനല്‍ കോടതി വധശിക്ഷയ്ക്കു വിധിച്ചിരുന്നു. ഭര്‍ത്താവിന്റെ രണ്ടാംവിവാഹത്തിന് വിരുന്നൊരുക്കിയ പന്തലിന് തീയിട്ട് 57പേരെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയും സ്വദേശി വനിതയുമായ നസ്ര അല്‍ അനേസിയാണ് തൂക്കിലേറ്റപ്പെട്ട മറ്റൊരാള്‍. സ്‌പോണ്‍സറുടെ മകളെ ഉറക്കത്തില്‍ വെട്ടിക്കൊന്ന വേലക്കാരിയായ ഫിലിപ്പൈനി, കൊലപാതക കേസുകളില്‍ പ്രതികളായ ഇത്യോപ്യക്കാരി, ഈജിപ്തുകാരായ രണ്ടുപേര്‍, തട്ടിക്കൊണ്ടുപോവല്‍, ബലാല്‍സംഗം എന്നീ കേസുകളില്‍ പ്രതിയായ ബംഗ്ലാദേശുകാരന്‍ എന്നിവരാണ് തൂക്കിലേറ്റപ്പെട്ടത്.കുവൈത്തിലെ പന്ത്രണ്ടാം അമീറായിരുന്ന സബാ അല്‍   സാസിം അല്‍ സാബയുടെ കൊച്ചുമകന്‍ ഷെയ്ഖ് ബാസില്‍ സാലിം സബാ അല്‍ സാലിം അല്‍ സബയെയാണ് ഷെയ്ഖ് ഫൈസല്‍ കൊലപ്പെടുത്തിയത്. വീല്‍ചെയറിലായിരുന്ന ഷെയ്ഖ് ബാസലിനെ മിലിറ്ററി ഇന്റലിജന്‍സില്‍ കാപ്റ്റന്‍ കൂടിയായ ഷെയ്ഖ് ഫൈസല്‍ ഔദ്യോഗിക പിസ്റ്റള്‍ ഉപയോഗിച്ച് വെടിവയ്ക്കുകയായിരുന്നു. തൊട്ടടുത്തുനിന്ന് ഏഴു തവണ ഫൈസല്‍ നിറയൊഴിച്ചുവെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss