|    Feb 24 Fri, 2017 7:23 am

കുവൈത്തില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവം: ഭര്‍ത്താവ് എയര്‍പോര്‍ട്ടില്‍ അറസ്റ്റില്‍

Published : 2nd November 2016 | Posted By: SMR

കാഞ്ഞങ്ങാട്: മടിക്കൈ അമ്പലത്തുകര സ്വദേശിനി കുവൈത്തിലെ താമസ സ്ഥലത്ത് കെട്ടിടത്തില്‍ നിന്നും ചാടി മരിച്ച കേസിലെ പ്രതിയായ ഭര്‍ത്താവിനെ ഹൊസ്ദുര്‍ഗ് പോലിസ് മംഗളൂരു വിമാനത്താവളത്തില്‍ വച്ച് അറസ്റ്റ് ചെയ്തു. മടിക്കൈ അമ്പലത്തുകരക്കടുത്ത് ബെസ്‌കോട്ട് മരുന്നുല്‍പ്പാദന കേന്ദ്രത്തിന് സമീപം കെ വി കുഞ്ഞിക്കൃഷ്ണന്‍-ജാനകി ദമ്പതികളുടെ മകള്‍ സുഷമ(25)യാണ് 2013 സെപ്തംബര്‍ 24ന് രാവിലെ 11ന് കുവൈത്ത് ഫര്‍വാനക്കടുത്തുള്ള കെട്ടിടത്തിലെ മൂന്നാം നിലയില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ ഭര്‍ത്താവ് ഹൊസ്ദുര്‍ഗ് കുശാല്‍നഗറിലെ സത്യപ്രകാശ് എന്ന പ്രകാശ് കൃഷ്ണയെയാണ് ഇന്നലെ രാവിലെ മംഗളൂരു വിമാനത്താവളത്തില്‍ വച്ച് അറസ്റ്റ് ചെയ്തത്. സുഷമയുടെ മരണത്തിന് ശേഷം ഗള്‍ഫിലേക്ക് തിരിച്ച് പോയ സത്യപ്രകാശിനെ കണ്ടെത്താന്‍ പോലിസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. സംഭവം നടന്ന് മൂന്ന് വര്‍ഷത്തിന് ശേഷം കുവൈത്തില്‍ നിന്നും നാട്ടിലേക്കുള്ള യാത്രക്കിടെയാണ് അറസ്റ്റ് ചെയ്തത്. 2002 ജുലായ് 24ന് കാഞ്ഞങ്ങാട് രാജരാജേശ്വരി സിദ്ധി വിനായക ഗണേശ മന്ദിരത്തില്‍ വച്ചാണ് ഇരുവരും വിവാഹിതരായത്.  കുവൈത്തില്‍ ഫര്‍ണീച്ചര്‍ ഷോപ്പില്‍ ജീവനക്കാരനായിരുന്ന സത്യപ്രകാശ് വിവാഹ ശേഷം സുഷമയെ കുവൈത്തിലേക്ക് കൊണ്ടുപോയി. കുവൈത്ത് ഗവണ്‍മെന്റിന്റെ കീഴിലുള്ള പൈപ്പ് ഇന്‍ഡസ്ട്രീസ് ആന്റ് ഓയല്‍ സര്‍വ്വീസ് എന്ന കമ്പനിയില്‍ ജോലി നേടിയ സുഷമ ഏഴുവര്‍ഷത്തോളം  ഭര്‍ത്താവിനോടൊപ്പം കുവൈത്ത് ഫര്‍വാനയിലുള്ള ബ്ലോക്ക് അഞ്ചിലുള്ള ഫഌറ്റ് സമുച്ചയത്തില്‍ മൂന്നാം നിലയിലെ 31ാം നമ്പര്‍ ഫല്‍റ്റില്‍ താമസിച്ച് വരികയായിരുന്നു. ദമ്പതികള്‍ക്ക് കുട്ടികളുണ്ടായിരുന്നില്ല. പതിവായി മദ്യപിച്ച് ഫഌറ്റിലെത്തുന്ന സത്യപ്രകാശ് ഭാര്യ സുഷമയെ  നിരന്തരം പീഡിപ്പിച്ച് വരികയും സുഷമയുടെ ജോലിയില്‍ നിന്ന് ലഭിക്കുന്ന സമ്പാദ്യങ്ങള്‍ മുഴുവന്‍ ധൂര്‍ത്തടിക്കുകയും ചെയ്തതായി പിതാവ് കെ വി കുഞ്ഞിക്കൃഷ്ണന്‍ നല്‍കിയ പരാതിയില്‍ ബോധിപ്പിച്ചിട്ടുണ്ട്. സുഷമയുടെ സഹോദരിയും സഹോദരനും കുവൈത്തില്‍ ജോലിക്കാരായിരുന്നു. ഇവരോട് ബന്ധപ്പെടുന്നതും അടുപ്പം പുലര്‍ത്തുന്നതും സത്യപ്രകാശ്  തടഞ്ഞുവെന്നും പരാതിയുണ്ടായിരുന്നു. സുഷമയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരുമ്പോള്‍ ഭര്‍ത്താവ് സത്യപ്രകാശും അനുഗമിച്ചിരുന്നു. നാട്ടിലെത്തിയ സത്യപ്രകാശിനെ പോലിസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചുവെങ്കിലും തന്ത്രപൂര്‍വ്വം മുങ്ങുകയും ചെയ്തിരുന്നു. ഹൊസ്ദുര്‍ഗ് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 25 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക