|    Mar 24 Fri, 2017 9:48 am
FLASH NEWS
Home   >  Pravasi  >  Gulf  >  

കുവൈത്തില്‍ തീപിടുത്തം, സ്ത്രീകളും കുട്ടികളും അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Published : 2nd July 2016 | Posted By: sdq

കുവൈത്ത് സിറ്റി :കുവൈത്തില്‍ ഇന്നലയുണ്ടായ തീപിടുത്തത്തില്‍ സ്ത്രീകളും കുട്ടികളും അടക്കം 10 പേര്‍ കൊല്ലപ്പെട്ടു. ഫര്‍വാനിയയിലെ ബ്ലോക്ക് 2ല്‍ ആണു അപകടം. താരിഖ് എന്ന പാകിസ്ത്ഥാനിയുടെ വില്ലയില്‍ ആണു അപകടം ഉണ്ടായത്. കച്ചവടക്കാരനായ ഇദ്ദേഹവും സഹോദരങ്ങളും കുടുംബവുമായി താമസിക്കുകയായിരുന്ന ഇവിടെ സാധനങ്ങള്‍ സൂക്ഷിക്കാന്‍ ഉപയോഗിച്ച ഗോഡോണിലാണു തീപിടുത്തമുണ്ടായത്.തീപിടുത്തം മൂലമൂള്ള പുക ശ്വസിച്ചതിനെ തുടര്‍ന്ന് ഉണ്ടായ ശ്വാസതടസ്സമാണു മരണ കാരണം എന്നാണു നിഗമനം. അപകട സമയത്ത് ഉറക്കത്തിലായിരുന്നു എല്ലാവരും.ഇത് കാരണമാണു മരണ സംഖ്യ ഉയരാന്‍ ഇടയായത്. മരിച്ചവര്‍ മുഴുവന്‍ പാകിസ്ഥാനികളും ഒരേ കുടുംബത്തിലെ അംഗങ്ങളുമാണു. അഗ്‌നി ശമന ദുരന്ത നിവാരണ വിഭാഗത്തിന്റെ കഠിനമായ പരിശ്രമത്തിനു ഒടുവിലാണു വീടിനകത്ത് കുടുങ്ങിയവരെ പുറത്തെത്തിക്കാനായത്. 5പേര്‍ സംഭവ സ്ഥലത്ത് വെച്ചും ബാക്കിയുള്ളവര്‍ ആശുപത്രിയില്‍ വെച്ചുമാണു മരണമടഞ്ഞത്. പരിക്കേറ്റവര്‍ ഫര്‍വാനിയ ,മുബാറക് അല്‍ കബീര്‍ ആശുപതികളില്‍ ചികില്‍സയിലാണു.ഷോര്‍ട്ട് സര്‍ക്ക്യൂട്ട് ആണു അപകട കാരണം എന്നാണു പ്രാഥമിക നിഗമനം.അപകടം സംബധിച്ച് ആഭ്യന്തര മന്ത്രാലയം കൂടുതല്‍ അന്വേഷണം നടത്തി വരികയാണു.

(Visited 194 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക