|    Jan 19 Thu, 2017 7:51 am
FLASH NEWS

കുവൈത്തില്‍ കാണാതായ യുവാവിനെക്കുറിച്ച് വിവരമില്ല

Published : 25th January 2016 | Posted By: SMR

പൊന്നാനി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വച്ച് കാണാതായ പുതുപൊന്നാനി സ്വദേശി മരക്കാരകത്ത് സുല്‍ഫിക്കറിനെ(33)ക്കുറിച്ച് ഇനിയും വിവരം ലഭിച്ചില്ല.
ഒരാഴ്ചയിലേറെയായി ഇയാളെ കാണാതായിട്ട്. കഴിഞ്ഞ ഒമ്പതിനാണ് വീട്ടുജോലിക്ക് ഇയാള്‍ കുവൈറ്റില്‍ പോയത്. ഒരാഴ്ച ജോലിക്ക് ശേഷം മാനസിക തകരാറ് പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് സ്‌പോണ്‍സണ്‍ ഇയാളെ നാട്ടിലേക്ക് തിരിച്ചയക്കുകയായിരുന്നു.
തുടര്‍ന്ന് ബന്ധു അബ്ദുല്‍ ഖാദര്‍ ഇയാളെ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിച്ചു. ഇവിടെ നിന്ന് എമിഗ്രേഷന്‍ പരിശോധനക്കിടെ ഫോട്ടോയില്‍ അവ്യക്തത വന്നതിനെ തുടര്‍ന്ന് നാട്ടിലേക്ക് കയറ്റി അയക്കാതെ എമിഗ്രേഷന്‍ അധികൃതര്‍ ഇയാളെ തിരിച്ചയക്കുകയായിരുന്നു.
പിന്നിട് സുല്‍ഫിക്കറിനെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ല. വിവിധ അശുപത്രികളിലും മറ്റിടങ്ങളിലും തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായിട്ടില്ല. വിവരങ്ങള്‍ വീട്ടില്‍ അറിഞ്ഞതോടെ വീട്ടുകാര്‍ ആകെ വിഷമത്തിലാണ്.
ഭാര്യയും രണ്ട് കുട്ടികളും ഇയാള്‍ക്കുണ്ട്. മരക്കടവില്‍ സൈക്കിള്‍ വര്‍ക്ക് ഷാപ്പ് നടത്തിവരുന്നതിനിടെയാണ് വിസ ഏജന്റ് ഇസ്മായില്‍ ഇയാളെ കുവൈത്തിലേക്ക് ജോലിക്ക് കൊണ്ടുപോയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 76 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക