|    Feb 18 Sun, 2018 6:50 am
FLASH NEWS
Home   >  Pravasi  >  Gulf  >  

കുവൈത്തില്‍ ‘ഏകസ്വരം’ യൂണിറ്റി കോണ്‍ഫറന്‍സ് ഒന്ന്, രണ്ട് തിയ്യതികളില്‍

Published : 18th November 2016 | Posted By: G.A.G

കുവൈത്ത് :  കുവൈത്ത് കേരള മുസ്ലീം അസോസിയേഷന്‍ (കെ.കെ.എം.എ.)   കുവൈത്തിലെ ഇസ്ലാമിക സംഘടനകളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ‘ഏകസ്വരം’  യൂണിറ്റി കോണ്‍ഫറന്‍സ് ഡിസംബര്‍ ഒന്ന്, രണ്ട് തിയ്യതികളില്‍ കുവൈത്തില്‍ നടക്കും.  രാഷ്ട്രീയമത അവാന്തര വിഭാഗങ്ങളുടെ ഭിന്നതകള്‍ മറന്ന്  സാമുദായിക ഐക്യത്തിനും രാജ്യപുരോഗതിക്കുമായി ഒരുമിച്ച് നില്‍ക്കുക എന്നതാണ് യൂണിറ്റികോണ്‍ഫറന്‍സിന്റെ ലക്ഷ്യം. ഇന്ത്യയില്‍ മതസാഹോദര്യവും സഹിഷ്ണുതയും ഇല്ലായ്മ ചെയ്യപ്പെടുന്ന ഇന്നത്തെ കാലഘട്ടത്തില്‍ പൊതുവിഷയങ്ങളിലും പ്രതിസന്ധികളിലും  ഒന്നിച്ച് ഒരേ ശബ്ദത്തില്‍ പെരുമാറുകയും പ്രതികരിക്കുകയും ചെയ്യക  എന്നതാണ് സമ്മേളനത്തിന്റെ സന്ദേശം.

രണ്ടു ദിവസങ്ങളിലായി യൂണിറ്റി കോണ്‍ഫറന്‍സില്‍ ‘ പ്രവാസി മുസ്ലീം സംഘടനാ നേത്യ സമ്മേളനം’, ‘നേത്യത്വ പരിശീലന കളരി’ ,  ‘ബഹു മതസെമിനാര്‍’, ‘പൊതുസമ്മേളനം’ എന്നിവ നടക്കും. കേരളത്തിലും കുവൈത്തിലും പ്രവര്‍ത്തിക്കുന്ന പ്രമുഖ മുസ്ലീം സംഘടനകളുടെ ഉന്നത നേതാക്കളും കുവൈത്തിലെയും ഗള്‍ഫ്‌രാജ്യങ്ങളിലേയും സാമൂഹ്യ,വ്യവസായ പ്രമുഖരും  പരിപാടിയില്‍ പങ്കെടുക്കും.

കേരള വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് റഷിദലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി പ്രഫ. ആലിക്കുട്ടി മുസ്ല്യാര്‍, കേരള നദ്‌വത്തുല്‍ മുജാഹിദിന്‍ പ്രസിഡണ്ട് ടി.പി അബ്ദുള്ളകോയ മദനി, ജമാഅത്തെ ഇസ്ലാമി ഹിന്ദ്  അസിസ്റ്റന്റ്‌റ് അമീര്‍ ടി.പി. ആരിഫലി, കേരള മുസ്ലീം ജമാാത്ത് സ്‌റ്റേ് സെക്രട്ടറി പ്രഫ. കെ.എം.എ റഹീം, ആള്‍ ഇന്ത്യ ഇസ്‌ലാഹി മൂവ്‌മെന്റ് ജനറല്‍ സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍, വിസ്ഡം ഗ്ലോബല്‍ ഇസ്ലാമിക് വിഷന്‍ വൈസ് ചെയര്‍മാന്‍ കുഞ്ഞി മുഹമ്മദ് മദനി പറപ്പൂര്‍, ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി  കടക്കല്‍ അബ്ദുല്‍ അസീസ് മൗലവി, കുവൈത്ത് ഔഖാഫ് പബ്ലിക്  ഫൗണ്ടേഷന്‍ സെക്രട്ടറി ജനറല്‍ മുഹമ്മദ് അല്‍ ജലഹ് മ, പ്രമുഖ വ്യവ്യസായികളായ ഡോ. ഗള്‍ഫാര്‍ മുഹമ്മദലി , ഡോ. ഇബ്രാഹിം ഹാജി, ഡോ. കെ.ടി മുഹമ്മദ് റബിയുള്ള, പി.കെ. അഹമ്മദ്, ഡോ. അന്‍വര്‍ അമീന്‍, സി.പി. കുഞ്ഞിമുഹമ്മദ്,  എന്നിവര്‍ പരിപാടികളില്‍ പ്രസംഗിക്കും.

ഡിസംബര്‍ ഒന്ന് വ്യാഴാഴ്ച വൈകുന്നേരം ഏഴിന് റാഡിസണ്‍ സാസ് ഹോട്ടലില്‍ വെച്ച് പ്രവാസി മുസ്ലീം സംഘടനാ നേത്യ സമ്മേളനം നടക്കും. ഡിസംബര്‍ രണ്ട് വെള്ളിയാഴ്ച രാവിലെ എട്ടുമണിമുതല്‍ അബ്ബാസിയ ജലീബ് കമ്മ്യൂണിറ്റി ഹാളില്‍ വിവിധ മതവിഭാഗ പ്രതിനിധികളെ ഉള്‍പ്പെടുത്തി ബഹുമതസെമിനാര്‍ നടക്കും. ഉച്ചകഴിഞ്ഞ് രണ്ടുമുതല്‍ അബ്ബാസിയ ജലീബ് കമ്മ്യൂണിറ്റി ഹാളില്‍ വെച്ച് സംഘടനാ നേതാകള്‍ക്കും സാമൂഹ്യ പ്രവര്‍ത്തകര്‍ക്കുമായി  നല്‍കുന്ന നേത്യത്വ പരിശീലനകളരിയില്‍ അന്തര്‍ദേശീയ ട്രെയിനര്‍മാര്‍ ക്ലാസ്സെടുക്കും. വെള്ളിയാഴ്ച വൈകുന്നേരം ഏഴുമണിമുതല്‍ അബ്ബാസിയ മറീന ഹാളില്‍ തിരഞ്ഞെടുക്കപ്പെട്ട ആയിരത്തിലേറെ പേര്‍ പങ്കെടുക്കുന്ന യൂണിറ്റി കോണ്‍ഫറന്‍സ് പൊതുസമ്മേളനം നടക്കും. വിവിധ സംഘടനകളുടെ നേതാക്കളും പ്രമുഖരും പൊതുസമ്മേളനത്തില്‍ പ്രസംഗിക്കും. തുടര്‍ന്ന് സാമൂഹ്യപ്രവര്‍ത്തനത്തില്‍ മികച്ച സംഭാവനകളര്‍പ്പിച്ചവരെ ആദരിക്കലും  അവാര്‍ഡ് ദാനവും നടക്കും.

സമ്മേളന നടത്തിപ്പിനായി വിവിധ സംഘടനാ നേതാക്കളും സാമൂഹ്യപ്രവര്‍ത്തകരുമായ ഡോ. അമിര്‍ അഹമ്മദ്, ഡോ. അബ്ദുല്‍ ഹമീദ്, അബ്ദുള്ള വടകര, അബ്ദുല്‍അസീസ് ടി.പി, അഫ്‌സല്‍ ഖാന്‍, അയ്യൂബ് കേച്ചേരി, ബി.പി.നാസര്‍, ഫൈസല്‍ മഞ്ചേരി, , മുഹമ്മദ് ഹാരിസ്,  മഹമ്മൂദ് അപ്‌സര, എം.ടി മുഹമ്മദ്, മുനവ്വര്‍ മുഹമ്മദ്, രാജന്‍ റാവുത്തര്‍, എസ്.എ ലബ്ബ, മുഹമ്മദ് ഹിലാല്‍, സത്താര്‍ കുന്നില്‍, ഷംസുദ്ദീന്‍ ഫൈസി, സിദ്ദീഖ് വലിയകത്ത്, , എന്നിവരുടെ നേത്യത്വത്തില്‍ ഉന്നതതല പ്രവര്‍ത്തകസമിതി  പ്രവര്‍ത്തനം തുടങ്ങി. സംഘടാക സമിതി ഭാരവാഹികള്‍. സഗീര്‍ ത്യക്കരിപ്പൂര്‍ ചെയര്‍മാന്‍, പി.കെ. അക്ബര്‍ സിദ്ദീഖ് , അലിമാത്ര വൈസ്‌ചെയര്‍. എന്‍. എ. മുനീര്‍ ജന.കണ്‍., അബ്ദുല്‍ഫത്താഹ് തയ്യില്‍, ഇബ്രാഹിം കുന്നില്‍, കെ. ബഷീര്‍, എ.പി. അബ്ദുല്‍സലാം, ഹംസ പയ്യനൂര്‍, ബി.എം.ഇഖ്ബാല്‍, കെ.സി റഫിഖ്,സി.ഫിറോസ്  വിവിധ കണ്‍വീനര്‍മാര്‍.

പ്രവാസി സമൂഹത്തിന്റെ ഉയര്‍ച്ചക്കും ജീവിത പുരോഗതിക്കുമായി കഴിഞ്ഞ 15 വര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്ന പതിനയ്യായിരത്തിലേറെപേരുടെ കൂട്ടായ്മയാണ് കെ.കെ.എംഎ. പതിമൂന്ന് സൗജന്യ കിഡ്‌നി ഡയാലിസിസ് കേന്ദ്രങ്ങള്‍, ഹ്യദയാഘാത രോഗങ്ങള്‍ തുടക്കത്തിലെ കണ്ടെത്താനുള്ള ഏര്‍ലി ഡിറ്റെക്ഷന്‍ സെന്റര്‍, സാമ്പത്തിക പിന്നോക്കാവസ്ഥയിലുള്ളവര്‍ക്ക് മെഡിക്കല്‍ സഹായ പദ്ധതി, വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകള്‍, പാര്‍പ്പിട പദ്ധതി, കുടിവെള്ള പദ്ധതി,എന്നിവ സംഘടന നടത്തിവരുന്നു. കുവൈത്തില്‍ സംഘടിപ്പിച്ച എന്‍. ആര്‍.ഐ കോണ്‍ഫറന്‍സ് ഏറെ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു.

വാര്‍ത്താസമ്മേളനത്തില്‍  സഗീര്‍ തൃക്കരിപ്പൂര്‍, എന്‍. എ. മുനീര്‍, അലി മാത്ര, അബ്ദുല്‍ അസീസ് ടി.പി, ഡോ. അബ്ദുല്‍ ഹമീദ്, രാജന്‍ റാവുത്തര്‍, മുനവ്വര്‍ മുഹമ്മദ്, ബഷീര്‍ കെ. അബ്ദുല്‍ ഫത്താഹ് തയ്യില്‍, അബ്ദുല്‍ സലാം എ.പി. കെ.സി. റഫീഖ് പങ്കെടുത്തു

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss