|    Jan 19 Thu, 2017 7:55 am
FLASH NEWS

കുവൈത്തിലെ അത്താഴവിരുന്ന്; ബിജെപി നേതാവിന് മന്ത്രി വി കെ സിങിന്റെ വിമര്‍ശനം

Published : 16th September 2016 | Posted By: SMR

കുവൈത്ത്: വിദേശകാര്യ സഹമന്ത്രി വി കെ സിങിന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച് സ്ഥാനപതി സുനില്‍ കെ ജെയിന്‍ ഒരുക്കിയ അത്താഴവിരുന്നില്‍ ക്ഷണിച്ചില്ലെന്നു പരാതി പറഞ്ഞ ബിജെപിയുടെ കുവൈത്തിലെ  പോഷകസംഘടനയുടെ നേതാവിന് മന്ത്രിയുടെ ചുട്ടമറുപടി. എംബസി ഓഡിറ്റോറിയത്തില്‍ ഇന്ത്യക്കാരുടെ പ്രശ്‌നങ്ങള്‍ ഉന്നയിക്കുന്നതിനു വിളിച്ചു ചേര്‍ത്ത യോഗത്തിലാണു തീര്‍ത്തും അപ്രസക്തമായ ഈ വിഷയം ഉന്നയിച്ച് നൂറുകണക്കിനുപേരുടെ മുന്നില്‍ നേതാവ് പരിഹാസ്യനായത്.
രണ്ടുദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനു ചൊവ്വാഴ്ചയാണു വിദേശകാര്യ സഹമന്ത്രി വി കെ സിങ് കുവൈത്തില്‍ എത്തിയത്. അന്നേദിവസം രാത്രി സ്ഥാനപതിയുടെ ഔദ്യോഗികവസതിയില്‍ മന്ത്രിക്ക് അത്താഴ വിരുന്ന് ഒരുക്കുകയും ചെയ്തിരുന്നു. കുവൈത്തിലെ ഇന്ത്യന്‍സമൂഹത്തിലെ പ്രമുഖരായ 70ഓളം പേര്‍ ക്ഷണിതാക്കളായ വിരുന്നില്‍ ബിജെപിയുടെ കുവൈത്തിലെ പോഷകസംഘടനയായ ഭാരതീയ പ്രവാസി പരിഷത്തിന്റെ നേതാക്കളെ ക്ഷണിച്ചിരുന്നില്ല. എന്നാല്‍, ആര്‍എസ്എസിന്റെ പോഷക സംഘടനയായ സേവദര്‍ശനിന്റെ മൂന്നു നേതാക്കള്‍ വിരുന്നില്‍ ക്ഷണിതാക്കളായി പങ്കെടുക്കുകയും ചെയ്തിരുന്നു.
ഇന്ത്യക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ഉന്നയിക്കുന്നതിനു വിളിച്ചുചേര്‍ത്ത യോഗത്തില്‍ തീര്‍ത്തും അപ്രസക്തമായ ചോദ്യം ഉന്നയിച്ചതിന്റെ അനൗചിത്യം ചൂണ്ടി ക്കാട്ടിയ മന്ത്രി ചോദ്യകര്‍ത്താവിനെ നന്നായി കളിയാക്കിയാണു മറുപടി അവസാനിപ്പിച്ചത്. ചൂടുകാലമായതിനാലാണു താങ്കളെ ക്ഷണിക്കാതിരുന്നതെന്നും ഇനി തണുപ്പുകാലത്ത് നടത്തുന്ന വിരുന്നില്‍ താങ്കളെ തീര്‍ച്ചയായും ക്ഷണിക്കുമെന്നും പരിഹാസ്യരൂപേണയുള്ള മന്ത്രിയുടെ ആശ്വാസവാക്കുകള്‍ സദസ്സില്‍ ചിരിപടര്‍ത്തി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക