|    Jul 21 Sat, 2018 12:02 am
FLASH NEWS

കുഴൂരില്‍ ട്രോപ്പിക്കല്‍ ബോട്ടാണിക് ഗാര്‍ഡന്‍ ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ഒരുങ്ങുന്നു

Published : 27th September 2017 | Posted By: fsq

 

മാള: പരമ്പരാഗത കുടില്‍ വ്യവസായ മേഖലയുടെ ഉന്നമനത്തിനായി തഴക്കൈത ചെടിയുടെ ഉല്പാദനം ലക്ഷ്യമിട്ടുള്ള ജെഎന്‍ടിബിജിആര്‍ഐ കുഴൂരില്‍ ഒരുങ്ങുന്നു. കുഴൂര്‍ ഗ്രാമപഞ്ചായത്തിലെ തുമ്പരശ്ശേരിയിലാണ് ജവഹര്‍ലാല്‍ നെഹ്രു ട്രോപ്പിക്കല്‍ ബോട്ടാനിക് ഗാര്‍ഡന്‍ ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ഒരുങ്ങുന്നത്. 125 കോടിയോളം രൂപയുടെ നിക്ഷേപം കണക്കാക്കുന്ന പദ്ധതിയുടെ ഒന്നാം ഘട്ടമാണ് പ്രവര്‍ത്തന സജ്ജമാകുന്നത്. ഒന്നാം നില 10000 ചതുരശ്രയടിയിലാണ് പണി തീര്‍ന്നിരിക്കുന്നത്. ഈ നിലയില്‍ എല്ലാ സൗകര്യങ്ങളും സജ്ജമാക്കുന്നതിന് അഞ്ചര കോടി രൂപയാണ് ചെലവഴിക്കുന്നത്. ആദ്യഘട്ടത്തില്‍ ടിഷ്യൂകള്‍ച്ചര്‍ രീതിയില്‍ വാഴ, തഴക്കൈത, മറ്റു പ്രധാന സസ്യങ്ങളുടെ തൈകളാണ് ഇവിടെ ഉല്‍പാദിപ്പിക്കുക. തഴക്കൈത വ്യവസായത്തിന് തഴക്കൈതയുടെ വ്യാപനം അനിവാര്യമാണെന്ന തിരിച്ചറിവിലാണ് കെഎസ്‌ഐഡിസിയുടെ നേതൃത്വത്തില്‍ ഈ സ്ഥാപനം സജ്ജമാകുന്നത്. തിരുവനന്തപുരം പാലോട് സ്ഥിതി ചെയ്യുന്ന ജവഹര്‍ലാല്‍ നെഹ്രു ട്രോപ്പിക്കല്‍ ബോട്ടാണിക് ഗാര്‍ഡന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഉപകേന്ദ്രമായ ഇവിടെ വിവിധ പദ്ധതികളാണ് ലക്ഷ്യമിടുന്നത്.സംസ്ഥാന സര്‍ക്കാരിന്റെ നിയോജക മണ്ഡല വികസന പദ്ധതിയുടെ ഭാഗമായാണ് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഈ സ്ഥാപനത്തിന് തുടക്കമിട്ടത്. 2015 ആഗസ്റ്റ് 18 ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ശിലാസ്ഥാപനം നടത്തിയ കെട്ടിടത്തിന്റെ നിര്‍മ്മാണം ദ്രുതഗതിയിലാണ് പുരോഗമിച്ചത്. കുഴൂര്‍ ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള 1.27 ഏക്കര്‍ ഭൂമി 99 വര്‍ഷത്തേക്ക് പാട്ടത്തിനെടുത്താണ് പദ്ധതി പ്രാവര്‍ത്തികമാക്കുന്നത്. ആട് ഫാമെന്ന അഴിമതിയില്‍ മുങ്ങിക്കുളിച്ച പദ്ധതി നടപ്പാക്കിയ ഭൂമിയാണ് പഞ്ചായത്ത് കെ എസ് ഐ ഡി സിക്ക് പാട്ടത്തിന് നല്‍കിയത്.   നവംബര്‍ മാസത്തില്‍ മുഖ്യമന്ത്രിയുടെ സൗകര്യാര്‍ത്ഥം ഉദ്ഘാടനം ചെയ്യാനാണ് ലക്ഷ്യമിടുന്നതെന്ന് ചുമതലപ്പെട്ട ഉദ്യോഗസ്ഥര്‍ അറിയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss