|    Aug 22 Wed, 2018 7:28 am
FLASH NEWS

കുഴിമണ്ണ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ ഒപി മുടങ്ങിയതില്‍ പ്രതിഷേധം

Published : 11th August 2018 | Posted By: kasim kzm

കൊണ്ടോട്ടി: കുഴിമണ്ണ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ ഉച്ചക്ക് ശേഷമുള്ള ഒപി മുടങ്ങിയതില്‍ പ്രതിഷേധിച്ച് ഡോക്ടര്‍മാരെ ഉപരോധിച്ചവരെ പോലിസ് അറസ്റ്റു ചെയ്തു. ഇന്നലെ ഉച്ചക്ക് ഒരു മണിയോടെ തുടങ്ങിയ ഉപരോധം നാലുമണിവരെ നീണ്ടതോടെയാണ് പോലിസെത്തി പ്രതിഷേധക്കാരെ നീക്കിയത്.
നാല് ഡോക്ടര്‍മാരുള്ള ആശുപത്രിയില്‍ ഉച്ചക്ക് ശേഷമുള്ള ഒപിയില്‍ സാധാരണ ഒരു ഡോക്ടറാണുള്ളത്.
ഉച്ചക്ക് ശേഷമുള്ള ഒപിയിലേക്ക് ഡോക്ടറില്ലാതെ വന്നതോടെ ഒ പി പ്രവര്‍ത്തിക്കില്ലെന്ന് ബോര്‍ഡ് വച്ചു. ഇതോടെ ജനപ്രതിനിധികളടക്കമുള്ളവര്‍ ആശുപത്രിയിലെത്തി.നിലവില്‍ ആശുപത്രിയിലെത്തിയവരെ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഡോക്ടര്‍മാര്‍ ഇതിന് തയ്യാറായില്ല. മണിക്കൂറുകളോളം പരിശോധനക്കുളള രോഗികള്‍ ആശുപത്രിയിലുണ്ടായിരുന്നു.ഡോക്ടര്‍മാര്‍ നിരകാരിച്ചതോടെ ജനപ്രതിനിധികളടക്കമുള്ളവര്‍ ഉപരോധ സമരവുമായി രംഗത്തെത്തി.
പ്രതിഷേധം മണിക്കൂറുകളോളം നീണ്ടതോടെ പോലിസ് അറസ്റ്റു ചെയ്തു. ഏഴുപേരില്‍ മൂന്നുപേര്‍ കുഴിമണ്ണ പഞ്ചായത്ത് ജനപ്രതിനിധികളാണ്്. വനിതാഅംഗത്തിന് പിന്നീട് ജാമ്യം നല്‍കി. സംഭവത്തില്‍ കണ്ടാലറിയുന്ന 15ഓളം പേര്‍ക്കെതിരെ കേസടുത്തതായി പോലിസ് പറഞ്ഞു. കിഴിശ്ശേരിയിലെ സ്വകാര്യാശുപത്രികള്‍ക്ക് വേണ്ടി ഡോക്ടര്‍മാര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഉച്ചക്ക് ശേഷമുള്ള ഒപി മനപൂര്‍വ്വം അട്ടിമറിക്കുകയാണെന്നാണ് നാട്ടുകാരുടെ ആക്ഷേപം. ഇതു സംബന്ധിച്ച് ആരോഗ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss