|    Oct 19 Thu, 2017 4:51 pm
FLASH NEWS
Home   >  Kerala   >  

കുഴല്‍പ്പണവേട്ടയില്‍ പ്രതികള്‍ ലീഗ് പ്രവര്‍ത്തകരാണെന്ന് സിപിഎം

Published : 10th October 2017 | Posted By: shins


മലപ്പുറം: മലപ്പുറത്തെ കുറ്റിപ്പുറത്ത് കുഴല്‍പ്പണവുമായി പിടിയിലായത്  മുസ്‌ലിം ലീഗ് പ്രവര്‍ത്തകരാണെന്ന് സിപിഎം. അതേസമയം, പിടിയിലായവര്‍ ലീഗ് പ്രവര്‍ത്തകരാണോയെന്ന് അറിയില്ലെന്നാണ് ലീഗ് നേതൃത്വത്തിന്റെ പ്രതികരണം. അതേസമയം സംഭവവുമായി വേങ്ങര തിരഞ്ഞെടുപ്പിന് ബന്ധമില്ലെന്നും ലീഗ് നേതൃത്വം പറഞ്ഞു. വേങ്ങരയില്‍ പരാജയപ്പെട്ടേക്കുമോയെന്ന ഭയത്താല്‍ ലീഗ് പണമൊഴുക്കുകയാണെന്നാണ് സിപിഎം കേന്ദ്ര കമ്മറ്റിയംഗം വിജയരാഘവന്‍ ആരോപിച്ചിരിക്കുന്നത്.
79.5 ലക്ഷം രൂപയുമായി വേങ്ങര സ്വദേശികളായ അബ്ദുര്‍റഹ്മാന്‍, സിദ്ധീഖ് എന്നിവരാണ് കുഴല്‍പ്പണവുമായി പോലീസിന്റെ പിടിയിലായത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക