|    Aug 23 Wed, 2017 6:21 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

കുഴല്‍പ്പണവുമായി മൂന്നു പേര്‍ പിടിയില്‍

Published : 3rd August 2017 | Posted By: fsq

 

മണ്ണാര്‍ക്കാട്: 75 ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി മൂന്നു പേര്‍ പിടിയില്‍. കൊടക്കാട് കുണ്ടോട്ടിപ്പറമ്പില്‍ കുഞ്ഞാണി (കോയ 50), കരിങ്കല്ലത്താണി തൊടൂക്കാപ്പ് നാലകത്ത് നൗഷാദ് ബാബു (38), അലനല്ലൂര്‍ ഉണ്യാല്‍ കോരംചാടി മുഹമ്മദ് ഫവാസ് (23) എന്നിവരെയാണ് പിടികൂടിയത്. പണം കടത്താന്‍ ഉപയോഗിച്ച കാറും പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം രാത്രി 12നു മണ്ണാര്‍ക്കാട് എംഇഎസ് കോളജ് പരിസരത്ത് വാഹനം പരിശോധിക്കുന്നതിനിടെയാണ് ഇവര്‍ പിടിയിലായത്. കാറിലെ രഹസ്യ അറയിലായിരുന്നു പണം സൂക്ഷിച്ചിരുന്നത്. എസ്‌ഐ ഷിജു അബ്രഹാം, പ്രൊബേഷന്‍ എസ്‌ഐ നൗഷാദ് ചക്കാലക്കുന്നന്‍, സിപിഒമാരായ ദേവസ്യ, പൊടിമോന്‍, അരവിന്ദാക്ഷന്‍ എന്നിവരാണ് കുഴല്‍പ്പണം പിടികൂടിയത്. പണത്തിന്റെ ഉറവിടത്തെ കുറിച്ച് അന്വേഷിച്ചുവരുകയാണെന്ന് സിഐ ഹിദായത്തുല്ല മാമ്പ്ര പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക