|    Mar 24 Fri, 2017 3:47 pm
FLASH NEWS

കുഴല്‍പ്പണവുമായി പോയയാളെ തട്ടിക്കൊണ്ടുപോവാന്‍ ശ്രമം

Published : 18th July 2016 | Posted By: SMR

പെരിന്തല്‍മണ്ണ: കുഴല്‍പ്പണവുമായി പോവുകയായിരുന്നയാളെ തട്ടിക്കൊണ്ടുപോവാന്‍ ശ്രമം. കൊടുവള്ളിയില്‍ നിന്ന് വിതരണം ചെയ്യാനായി അഞ്ചുലക്ഷത്തി പതിനായിരം രൂപയുമായി വളപുരത്ത് എത്തിയ അബ്ദുറഹ്മാന്‍കുട്ടി(52) യെയാണ് ഇന്നോവ കാറില്‍ വന്ന ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടുപോയത്. ഇയാളെ ബലമായി കാറില്‍ പിടിച്ചുകയറ്റുന്ന സമയം തൊട്ടടുത്ത വീട്ടിലെ സ്ത്രീയാണ് വിവരം നാട്ടുകാരെ അറിയിച്ചത്.
വളപുരത്തുനിന്നും വെങ്ങാട്ടേയ്ക്കുള്ള വഴിയില്‍ നാട്ടുകാര്‍ ബൈക്കും മറ്റും ഉപയോഗിച്ച് റോഡ് ബ്ലോക്ക് ചെയ്‌തെങ്കിലും അതെല്ലാം തട്ടിമാറ്റി കാര്‍ നിര്‍ത്താതെ പോവുകയായിരുന്നു. വെങ്ങാട് -ചെമ്മലശ്ശേരി റൂട്ടില്‍ വന്ന ഇന്നോവ കാര്‍ പലയിടത്തും വാഹനങ്ങളിലിടിച്ചിരുന്നു. പിന്നീട് ടയര്‍ പഞ്ചറായതിനെ തുടര്‍ന്ന€ു കാര്‍ നില്‍ക്കുകയായിരുന്നു. കാറിനെ പിന്തുടര്‍ന്നെത്തിയ നാട്ടുകാര്‍ കാറിലുണ്ടായിരുന്നവരെ കൈകാര്യം ചെയ്തു.
തുടര്‍ന്ന് കുളത്തൂര്‍ എസ്‌ഐ വിഷ്ണു,പെരിന്തല്‍മണ്ണ എസ്‌ഐ ജോബി എന്നിവരുടെ നേതൃത്വത്തില്‍ കൂടുതല്‍ പോലിസെത്തി പ്രതികളായ അഞ്ചുപേരെയും അബ്ദുറഹ്മാനെയും ആശുപത്രിയിലേയ്ക്കു മാറ്റി. കണ്ണൂര്‍ കൂത്തുപറമ്പ് പഴയതിരുത്ത് പടാംപൊയില്‍ വീട്ടില്‍ സക്കീര്‍ (27), മട്ടന്നൂര്‍ കളറോഡ് സുബ്ഹിവീട്ടില്‍ ഷാനിഫ്(25), കൂത്തുപറമ്പ് റഹീസ് (26), കൂത്തുപറമ്പ് ശങ്കരനെല്ലൂര്‍ ഫിറോസ് മന്‍സിലില്‍ റനീസ് (32) എന്നിവരാണ് അബ്ദുറഹ്മാന്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. അബ്ദുറഹ്മാന്‍ കുട്ടിയുടെ പക്കലുണ്ടായിരുന്ന 5,10,0000 രൂപയില്‍ 3600 രൂപ മാത്രമേ സംഭവസ്ഥലത്തെ വാഹനത്തില്‍നിന്നു കിട്ടിയിട്ടുള്ളു. തട്ടിക്കൊണ്ടുപോയ പ്രതികള്‍ക്കെതിരേ കേസ് രജിസ്റ്റര്‍ചെയ്തു. പ്രതികള്‍ ഡിസ്ചാര്‍ജ് ആവുന്ന മുറയ്ക്ക് അറസ്റ്റ് രേഖപ്പെടുത്തുമെന്നും കൂടുതല്‍ പേര്‍ക്കു പങ്കുണ്ടോയെന്ന് അന്വേഷിക്കുമെന്നും സിഐ അറിയിച്ചു.

(Visited 33 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക