|    Oct 23 Tue, 2018 11:19 am
FLASH NEWS

കുഴല്‍പണ സംഘത്തെ ആക്രമിച്ചു പണം തട്ടല്‍ : ആര്‍എസ്എസ് നേതാവ് റിമാന്‍ഡില്‍

Published : 13th May 2017 | Posted By: fsq

 

തലശ്ശേരി: കുഴല്‍പ്പണ സംഘത്തെ ഭീഷണിപ്പെടുത്തിയും ആക്രമിച്ചും പണം തട്ടിയ കേസില്‍ ധര്‍മടം പോലിസ് അറസ്റ്റ് ചെയ്ത ആര്‍എസ്എസ് നേതാവ് റിമാന്‍ഡില്‍. ആര്‍എസ്എസ് പുന്നാട് മണ്ഡലം മണ്ഡലം സേവാപ്രമുഖായിരുന്ന ഇരിട്ടി പുന്നാട്ടെ ശ്രീവിഹാറില്‍ ശരത്തിനെ(32)യാണ് കോടതി റിമാന്‍ഡ് ചെയ്തത്.സംഘത്തിലെ മറ്റു പ്രതികളെ കണ്ടെത്താന്‍ പോലിസ് വ്യാപക റെയ്ഡ് നടത്തിവരികയാണ്. ചില പ്രതികള്‍ വലയിലായതായും സൂചനയുണ്ട്. കഴിഞ്ഞ ആറു മാസത്തിനുള്ളില്‍ എട്ട് കോടിയിലേറെ രൂപ കുഴല്‍പ്പണ സംഘത്തില്‍ നിന്ന് സംഘം പിടിച്ചെടുത്തതായാണു പോലിസ് നല്‍കുന്ന സൂചന. ഇത്തരം കേസുകളില്‍ പലരും പരാതി നല്‍കാത്തത് സംഘത്തിനു ഏറെ സഹായകമായിരുന്നു.കഴിഞ്ഞ ദിവസം ധര്‍മടത്ത് പിടിയിലായ സംഘം കര്‍ണാടകയിലെ കുട്ടയില്‍ 80 ലക്ഷം രൂപയുടെ കുഴല്‍പ്പണം തട്ടിയെടുത്തത് പിണറായിയില്‍ നടന്ന ഒരു രാഷ്ട്രീയ കൊലപാതകത്തിന് തിരിച്ചടി നല്‍കാന്‍ ഉപയോഗിക്കാനാണെന്നാണ് പോലിസ് നിഗമനം. കുഴല്‍പ്പണം തട്ടിപ്പറിച്ച ശേഷം നോട്ടുകള്‍ നിരോധിച്ചതോടെ പണം മാറ്റാനായി പുന്നാട്ടെ ശാന്തിക്കാരനായ പുതിയേടത്ത് വിഷ്ണു പ്രസാദിനെ(28) ശരത്ത് ഏല്‍പ്പിച്ചെങ്കിലും പണം ഗഡുക്കളായി തിരിച്ചുവാങ്ങുന്നതിനിടെ തുക പൂര്‍ണമായുംവേണമെന്ന ആവശ്യത്തെ തുടര്‍ന്ന് വിഷ്ണു പ്രസാദുമായി അടയുകയായിരുന്നു. വിഷ്ണു പ്രസാദിന്റെ മാതൃസഹോദരി പുന്നാട്ടെ ജലജയുടെ 12 സെന്റ് സ്ഥലത്തിന്റെ ആധാരം ഭീഷണിപ്പെടുത്തി ശരത്തും  സംഘം കൈക്കലാക്കുകയും ചെയ്തു. ധര്‍മ്മടം കിഴക്കെ പാലയാട്ടെ വാഴയില്‍ വീട്ടില്‍ കെ കെ ഷിജിന്‍(28) ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് വിഷ്ണു പ്രസാദിന്റെ ബോലേറോ കാര്‍ തട്ടിയെടുത്ത് ധര്‍മ്മടം ബ്രണ്ണന്‍ കോളേജിന് സമീപത്തെ െ്രെഡവിങ് ഗ്രൗണ്ടിന് സമീപം ഉപേക്ഷിച്ചു. ഇത് സംബന്ധിച്ച് നടത്തിയ അന്വേഷണത്തിലാണ് ക്വട്ടേഷന്‍ സംഘത്തെ കുറിച്ച് പോലിസിന് വിവരം ലഭിച്ചത്. ഇതിനിടെ വിഷ്ണു പ്രസാദിനെ സംഘം തട്ടിക്കൊണ്ടുപോയതായും പരാതി ഉയര്‍ന്നു. ഷിജിനുള്‍പ്പെടെയുള്ള പ്രതികളെ കണ്ടെത്താന്‍ പോലിസ് വ്യാപകാമായ റെയ്ഡ് നടത്തിവരികയാണ്. അതിനിടെ കാസര്‍കോഡ് നിന്നു 3.5 കോടി രൂപ തട്ടിയെടുത്തത് സിപിഎം ബന്ധമുള്ള സംഘമാണെന്ന് പോലിസിന് വിവരം ലഭിച്ചിട്ടുണ്ട്. തലശ്ശേരിയിലെ ജ്വല്ലറി ഉടമയില്‍ നിന്നാണ് സംഘം പണം തട്ടിയെടുത്തത്. ഇരിട്ടി കൂട്ടുപുഴയില്‍ നിന്നു 70 ലക്ഷം രൂപയും ഇത്തരത്തില്‍ കൊള്ളയടിക്കപ്പെട്ടിട്ടുണ്ട്. മട്ടന്നൂര്‍ പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ കഴിഞ്ഞ ഫെബ്രവരി ഒന്നിന് 5.50 ലക്ഷം രൂപയുടെ കുഴല്‍പ്പണം തട്ടിയെടുത്തതും രാഷട്രീയ ബന്ധമുള്ളവരും ക്രിമിനല്‍ കേസുകളില്‍ പ്രതികളുമായവരുമാണ്. ഉരുവച്ചാല്‍ കരേറ്റയില്‍ നിന്ന് നാല് ലക്ഷം രൂപയും കൂത്തുപറമ്പ് പാറാലില്‍ നിന്ന് ഒന്നര കിലോ സ്വര്‍ണവും തട്ടിയെടുത്തതും ഇത്തരം സംഘമാണെന്നാണ് പോലിസ് നല്‍കുന്ന സൂചന. വെണ്ടുട്ടായിയിലെ ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള ക്വട്ടേഷന്‍ സംഘത്തെക്കുറിച്ചും പോലിസ് വിവരം ശേഖരിക്കുന്നുണ്ട്. അതിനിടെ, ധര്‍മടത്ത് പിടിയിലായ സംഘത്തെക്കുറിച്ചുള്ള അന്വേഷണത്തിന് പോലിസ് പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss