|    Jul 19 Thu, 2018 3:18 pm
FLASH NEWS

കുഴല്‍പണവുമായി ഒരാള്‍ പിടിയില്‍

Published : 20th September 2017 | Posted By: fsq

 

കാളികാവ്: കുഴല്‍പണ വിതരണത്തിനിടയില്‍ കാളികാവില്‍ നിന്ന് ഒരാളെ പോലിസ് പിടികൂടി. മങ്കട കോഴിക്കോട്ടുപറമ്പിലെ പൂഴിക്കുത്ത് അനസാണ് പിടിയിലായത്. കാളികാവ് പള്ളിശ്ശേരിയില്‍ വച്ചാണ് പോലിസ് പിടികൂടിയത്. 458000 രൂപ പിടികൂടിയിട്ടുണ്ട്. പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം പി മോഹന ചന്ദ്രന്‍ നല്‍കിയ രഹസ്യ വിവരത്തെ തുടര്‍ന്നാണ് അനസിനെ പിടികൂടിയത്. രേഖകളില്ലാത്ത പണം സംശയകരമാം വിധം കൈവശം വച്ചതിന് ഇയാളുടെ പേരില്‍ കേസെടുത്തിട്ടുള്ളത്. പണം വിതരണം നല്‍കാനുള്ളവരുടെ പേര് എഴുതിയ ചെറിയ സ്ലിപ്പുകളും ഇയാളില്‍ നിന്ന് കണ്ടെടുത്തതായി കാളികാവ് എസ്‌ഐ എം സി പ്രമോദ് പറഞ്ഞു.നിരവധി സ്ഥലങ്ങളില്‍ പണം വിതരണം ചെയ്തിട്ടുണ്ട്. കരുവാരകുണ്ട് കുടത്തിയിലെ ഒരാള്‍ക്ക്കൂടി വിതരണം ചെയ്യാനാണുണ്ടായിരുന്നത്. ബൈക്കിന്റെ ടാങ്ക് കവറിനുള്ളില്‍ ഒളിപ്പിച്ചു വെച്ച നിലയിലായിരുന്നു പണം മുണ്ടായിരുന്നത്. പള്ളിശ്ശേരിയിലെത്തുന്നതിന് മുമ്പ് വലിയ ഒരു തുക പിടിയിലായ അനസിന്റെ കൈവശമുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. കാളികാവ് എസ്‌ഐ എം സി പ്രമോദ്, എസ്‌ഐ എ മോഹനന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ ജയേഷ്, പി സതീശന്‍, എന്നിവരടങ്ങിയ സംഘമാണ് അനസിനെ പിടികൂടിയത്.ഇയാള്‍ ഓടിച്ചിരുന്ന ബൈക്കും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബുധനാഴ്ച കോടതിയില്‍ ഹാജരാക്കും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss