|    Mar 26 Sun, 2017 9:06 am
FLASH NEWS

കുഴല്‍ക്കിണറില്‍ വീണ ബാലന്‍ മരിച്ചു

Published : 24th July 2016 | Posted By: SMR

ഗ്വാളിയര്‍: മധ്യപ്രദേശിലെ സുല്‍ത്താന്‍പൂര്‍ ഖേരിയ ഗ്രാമത്തില്‍ 150 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ മൂന്നു വയസ്സുകാരന്‍ മരിച്ചു. അഭയ് പച്ചൗരിയാണ് മരിച്ചത്. ശ്വാസംമുട്ടിയാണ് കുട്ടി മരിച്ചതെന്ന് ഗ്വാളിയര്‍ പോലിസ് സൂപ്രണ്ട് ഹരിനാരായണാചാരി മിശ്ര പറഞ്ഞു. കുട്ടിയെ കുഴല്‍ക്കിണറില്‍ നിന്നെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 22 മണിക്കൂര്‍ നേരത്തെ രക്ഷാപ്രവര്‍ത്തനത്തിനു ശേഷമാണ് കുട്ടിയെ പുറത്തെടുത്തത്. മുത്തശ്ശിക്കും ചേച്ചിക്കുമൊപ്പം വീട്ടിലേക്കു മടങ്ങുമ്പോഴാണ് കുട്ടി കൃഷിയിടത്തിലെ കുഴല്‍ക്കിണറില്‍ വീണതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
കുട്ടിയുടെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് ഒരു രക്ഷം രൂപ നല്‍കും. രക്ഷാപ്രവര്‍ത്തനത്തിനിടെ താറുമാറായ കൃഷിയിടം പുനസ്ഥാപിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്ന് ഗ്വാളിയര്‍ കലക്ടര്‍ ഡോ. സഞ്ജയ് ഗോയല്‍ അറിയിച്ചു.

(Visited 14 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക