|    Dec 12 Tue, 2017 7:52 pm
FLASH NEWS

കുഴഞ്ഞുവീണ പഞ്ചായത്ത് പ്രസിഡന്റിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Published : 6th December 2017 | Posted By: kasim kzm

മുതുവറ: അടാട്ട് പഞ്ചായത്ത് ഗ്രാമസഭായോഗത്തില്‍ ബഹളത്തിനിടെ കുഴഞ്ഞ് വീണ പഞ്ചായത്ത് പ്രസിഡന്റിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പഞ്ചായത്ത് ഒന്നാം വാര്‍ഡ് യോഗത്തിലാണ് ബഹളം ഉണ്ടായത്. കുടിവെള്ളക്ഷാമം രൂക്ഷമായ ഭാഗങ്ങളില്‍ സ്ഥാപിച്ച പൊതുടാപ്പുകള്‍ എടുത്തു മാറ്റാനുള്ള നീക്കമാണ് പ്രതിഷേധത്തിനിടയാക്കിയത്. പൈപ്പുകള്‍ മാറ്റാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ പഞ്ചായത്ത് പ്രസിഡന്റിനെ യോഗം നടന്ന ഹാളില്‍ തടഞ്ഞുവെയ്ക്കുകയായിരുന്നു.
പ്രതിഷേധക്കാര്‍ പഞ്ചായത്ത് പ്രസിഡന്റിന് പുറത്തിറങ്ങാന്‍ പറ്റാത്ത രീതിയില്‍ ഹാളിന്റെ ഷട്ടറുകള്‍ പൂട്ടിയിടുകയും ചെയ്തു. ഇതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട പഞ്ചായത്ത് പ്രസിഡന്റ് ഹാളില്‍ കുഴഞ്ഞ് വീണു. സംഭവമറിഞ്ഞ് പേരമാംഗലം പോലിസ് സ്ഥലത്തെത്തി ചര്‍ച്ച നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക