|    Feb 22 Wed, 2017 1:09 am
FLASH NEWS

കുളിമുറിയില്‍ ഒളിച്ചിരുന്ന് യുവതിയെ കയറിപ്പിടിച്ച യുവാവ് പിടിയില്‍

Published : 22nd November 2016 | Posted By: SMR

ചെങ്ങന്നൂര്‍: കുളിമുറിയില്‍ പതിയിരുന്നു യുവതിയെ കയറിപ്പിടിച്ച യുവാവ് പിടിയില്‍. മുളക്കുഴ പള്ളിപ്പടി കാരയ്ക്കാട് മുണ്ടശ്ശേരി രാജേഷ് (34) നെയാണ് ചെങ്ങന്നൂര്‍ പോലിസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച രാത്രി എട്ടോടെ സമീപവാസിയുടെ കുളിമുറിയില്‍ ഇയാള്‍ ഒളിച്ചിരിക്കുകയായിരുന്നു. യുവതിയെ ഇയാള്‍ കയറിപ്പിടിച്ചതോടെ ഇവരുടെ ബഹളം കേട്ട് വീട്ടുകാര്‍ എത്തിയപ്പോഴേക്കും ഇയാള്‍ ഓടി മറഞ്ഞു. ഇയാളുടെ ചെരുപ്പുകള്‍ സ്ഥലത്തു നിന്ന് കണ്ടെത്തിയിരുന്നു. പോലിസില്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് അന്വേഷണം ആരംഭിച്ചപ്പോഴേക്കും ഇയാള്‍ ഒളിവില്‍ പോവുകയുമുണ്ടായി. ഇന്നലെ രാവിലെ പള്ളിപ്പടി പള്ളാപ്പശ്ശേരില്‍ ഷാപ്പിനു സമീപത്തുനിന്നാണ് ഇയാളെ പോലിസ് അറസ്റ്റ് ചെയ്തത്. തേങ്ങാവെട്ടും കൂലിപ്പണിയും ചെയ്യുന്ന ഇയാള്‍ മുന്‍പും ഇത്തരത്തില്‍ പെറുമാറിയിട്ടുണ്ട്. പണിക്കെത്തുന്ന വീടുകളില്‍ രാത്രികാലങ്ങളില്‍ പതുങ്ങിയിരുന്ന് ശല്യംചെയ്യുന്ന ഇയാളെക്കുറിച്ച് നിരവധി പരാതികളാണ് പോലിസിലുള്ളത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 18 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക