|    Jun 25 Mon, 2018 11:19 am
FLASH NEWS

കുളിക്കാനിറങ്ങിയ ഗൃഹനാഥനെ കാണാതായി ; തിരച്ചില്‍ തുടരുന്നു

Published : 31st May 2017 | Posted By: fsq

 

ചാത്തന്നൂര്‍: ഇത്തിക്കരയാറ്റില്‍ കുളിക്കാനിറിങ്ങിയ ഗൃഹനാഥനെ ഒഴുക്കില്‍പ്പെട്ട് കാണാതായി. മീനാട് ഷെമീനാമന്‍സിലില്‍ ബഷീര്‍കുട്ടി-ആയിഷാ ബീവി ദമ്പതിമാരുടെ മകന്‍ ഷെറഫി(42) നെയാണ് ഇത്തിക്കരയാറ്റില്‍ കാണാതായത്.ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് സഭവം. ആറാംക്ലാസ് വിദ്യാര്‍ഥിയായ മകന്‍ ഉമറുല്‍ ഫറൂഖുമായി ഇത്തിക്കരയാറ്റിലെ ചെമ്പ് വയല്‍ കടവ് ഭാഗത്ത് ഇദ്ദേഹം കുളിക്കാന്‍ എത്തുകയായിരുന്നു. മകനെ കുളിപ്പിച്ച് കരയില്‍ കയറ്റിയ ശേഷമാണ് ഷെറഫ് കുളിക്കാനിറങ്ങിയത്. ആറ്റിനക്കരെ വരെ നീന്തിയശേഷം തിരികെ നീന്തിമടങ്ങവേയാണ് ഒഴുക്കില്‍പ്പെട്ട് ഷെറഫിനെ കാണാതായത്. ഷെറഫ് വെള്ളത്തില്‍ മുങ്ങി താഴ്ന്നു അപ്രത്യക്ഷനായതോട് മകന്‍ പരിഭ്രാന്തനായി നിലവിളിച്ചു. ഇത് കണ്ടാണ് നാട്ടുകാര്‍ ഓടിക്കൂടിയത്. ഉടന്‍ തന്നെ ചാത്തന്നൂര്‍ പോലിസിനെയും ഫയര്‍ഫോഴ്‌സിനെയും വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരും ഫയര്‍ഫോഴ്‌സും പോലിസും രാത്രി വൈകിയും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടത്താനായില്ല. ഗള്‍ഫിലായിരുന്ന ഷെറഫ് ഒരു മാസം മുമ്പാണ് ലീവിന് നാട്ടിലെത്തിയത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss