|    May 23 Tue, 2017 8:25 pm
FLASH NEWS

കുളിക്കടവില്‍ തെങ്ങിന്റെ മുകളില്‍ കാമറ; അറസ്റ്റ് ഉടനുണ്ടായേക്കും

Published : 28th February 2016 | Posted By: SMR

തൊടുപുഴ: തെങ്ങിന്റെ മുകളില്‍ നീരീക്ഷണ കാമറ സ്ഥാപിച്ച കുളിക്കടവിലെ ദൃശ്യങ്ങള്‍ പകര്‍ത്തിയ യുവാക്കളുടെ സംഘം ഉടന്‍ പോലിസ് പിടിയിലാവും.സംഭവവുമായി ബന്ധപ്പെട്ട് നിരവധി യുവാക്കള്‍ പോലിസ് നിരീക്ഷണത്തിലാണ്.കഴിഞ്ഞ കുറെ മാസങ്ങളായി കുൡക്കടവിനു സമീപത്തെ തെങ്ങില്‍ കാമറ സ്ഥാപിച്ചാണ് യുവാക്കള്‍ സമീപത്തെ സ്ത്രീകള്‍ കുളിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നത്.സമീപവാസികളായ വീട്ടമ്മമാരുടെ ഇത്തരത്തിലുള്ള ചിത്രങ്ങള്‍ മെബൈല്‍ഫോണ്‍ വഴി പ്രചരിപ്പിച്ചതായും പോലിസിനു വിവരം ലഭിച്ചിട്ടുണ്ട്.
ഇതിനു നേതൃത്വം നല്‍കിയ വ്യക്തിയുടെ മാതാവിന്റെ ദൃശ്യം കാമറയില്‍ കുടുങ്ങിയതോടെ സംഘത്തില്‍ ഭിന്നിപ്പുണ്ടായി .അത് ഒടുവില്‍ അടിപിടിയിലും കത്തിക്കുത്തിലും കലാശിച്ചു. സംഭവത്തില്‍ തൊടുപുഴ പോലിസും സ്‌പെഷ്യല്‍ ബ്രാഞ്ചും അന്വേഷണം ആരംഭിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day