|    Apr 27 Thu, 2017 8:22 pm
FLASH NEWS

കുളത്തൂര്‍കോണത്ത് ഗര്‍ഭിണിയായ ആടുകളെ തെരുവ് നായ്ക്കള്‍ കൊന്നു

Published : 6th November 2016 | Posted By: SMR

പാരിപ്പള്ളി:ചിറക്കര പഞ്ചായത്തിലെ കുളത്തൂര്‍കോണം വാര്‍ഡില്‍ തെരുവ് നായ ശല്യം രൂക്ഷമായി. വെള്ളിയാഴ്ച രാത്രി ബാലശാസ്താ ക്ഷേത്രത്തിന് സമീപം പണയില്‍ വീട്ടില്‍ വേണുഗോപാലിന്റെ ഗര്‍ഭിണിയായ രണ്ട് ആടുകളെയാണ് നായ്ക്കൂട്ടം കടിച്ചുകൊന്നത്. മഴയായതിനാല്‍ നായ്ക്കൂട്ടം ആക്രമിക്കുന്നത് വീട്ടുകാര്‍ അറിഞ്ഞില്ല. രാവിലെയാണ് ഇക്കാര്യം വീട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടത്. കെട്ടിടനിര്‍മാണതൊഴിലാളിയായ വേണുഗോപാല്‍ അപകടത്തെതുടര്‍ന്ന് ആട് വളര്‍ത്തിയാണ് കുടുംബം പോറ്റിയിരുന്നത്. നായ്ക്കളുടെ ആക്രമണത്തില്‍ നിരവധി കര്‍ഷകരുടെ വളര്‍ത്തുമൃഗങ്ങള്‍ നഷ്ടപ്പെട്ടിട്ടും ചിറക്കര പഞ്ചായത്ത് അധികൃതര്‍ നടപടി സ്വീകരിക്കാത്തത് പ്രതിഷേധാര്‍ഹമാണെന്ന് പ്ലാവിന്‍മൂട് യുവശ്രീക്ലബ് ഭാരവാഹികള്‍ അറിയിച്ചു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day