|    Feb 27 Mon, 2017 8:03 am
FLASH NEWS

കുളത്തൂപ്പുഴ സര്‍വീസ് സഹകരണ ബാങ്കില്‍ നിയമനം ഭരണപക്ഷം വീതിച്ചെടുത്തു

Published : 28th November 2016 | Posted By: SMR

കുളത്തൂപ്പുഴ :സര്‍വീസ് സഹകരണബാങ്കിലെ ഔദ്യോഗിക ഒഴിവുകള്‍ പാര്‍ട്ടിപ്രവര്‍ത്തകര്‍ക്ക് വീതിച്ച് നല്‍കിയതായി ആക്ഷേപം. അഞ്ച് ഒഴിവുകളിലേക്ക് നടന്ന നിയമനമാണ് പൂര്‍ണ്ണമായും പാര്‍ട്ടിനേതാക്കള്‍ വീതിച്ചെടുത്തത്്. സഹകരണസംഘത്തില്‍  നിയമനത്തിനായി വര്‍ഷങ്ങളായികാത്തിരുന്ന പലരേയും മാറ്റിനിര്‍ത്തിയാണ് ബന്ധുക്കള്‍ക്കും സ്വന്തക്കാര്‍ക്കുമായി നിയമനം നല്‍കിയിരിക്കുന്നത്്. സിപിഎം നേതാവ് ഗോപകുമാറിന്റെ ഭാര്യ,ബ്ലോക്ക് മെംബറും സിപിഎം നേതാവുമായ രവീന്ദ്രന്‍പിള്ളയുടെ മകന്‍, സിപിഐ നേതാവ് അനില്‍കുമാറിന്റെ സഹോദരന്റെ ഭാര്യ,  സിപിഐ നേതാവ് അജ്മല്‍, മുന്‍ സിപിഎം നേതാവ് ജയശങ്കറിന്റെ മകള്‍ എന്നിവര്‍ക്ക് നിയമനം നല്‍കി എന്നാണ് ആക്ഷേപമുയര്‍ന്നിരിക്കുന്നത്. പട്ടികജാതി പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ടവര്‍ക്ക് ലഭിക്കേണ്ട സംവരണ മാനദണ്ഡം പോലും പാലിക്കാതെയാണ് ഈ നിയമനങ്ങളെന്നാണ് ആക്ഷേപം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day